ഖത്തറിലെ ലുസൈൽ സ്കൈ ഫെസ്റ്റിവൽ സമാപിച്ചു; സന്ദർശകരായെത്തിയത് 3 ലക്ഷത്തിലധികം പേർ

Published : Apr 07, 2025, 06:08 PM IST
ഖത്തറിലെ ലുസൈൽ സ്കൈ ഫെസ്റ്റിവൽ സമാപിച്ചു; സന്ദർശകരായെത്തിയത് 3 ലക്ഷത്തിലധികം പേർ

Synopsis

ഖത്തറിലേയും ഗൾഫ് മേ​ഖ​ല​യി​ലേയും ത​ന്നെ ഏ​റ്റ​വും വ​ലു​തും ആ​ദ്യ​ത്തേ​തു​മാ​യ സ്കൈ ​ഫെസ്റ്റിവലിനാണ് കൊ​ടി​യി​റ​ങ്ങി​യ​ത്

ദോഹ: ലുസൈലിൽ പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി വിസിറ്റ് ഖത്തർ ഒരുക്കിയ സ്കൈ ഫെസ്റ്റിവലിൽ സന്ദർശകരായെത്തിയത് 3 ലക്ഷത്തിലധികം പേർ. വ്യാ​ഴാ​ഴ്ച തു​ട​ങ്ങി​യ ഫെ​സ്റ്റ് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ സ​മാ​പി​ച്ചു. ഖത്തറിലേയും ഗൾഫ് മേ​ഖ​ല​യി​ലേയും ത​ന്നെ ഏ​റ്റ​വും വ​ലു​തും ആ​ദ്യ​ത്തേ​തു​മാ​യ സ്കൈ ​ഫെസ്റ്റിവലിനാണ് കൊ​ടി​യി​റ​ങ്ങി​യ​ത്. ഫെസ്റ്റിവൽ നടന്ന മൂന്ന് ദിവസങ്ങളിലും ലുസൈലിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

എയറോബാറ്റിക്സ്, സ്കൈ ഡൈവിംഗ്, സ്കൈ റൈറ്റിംഗ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകൾ തുടങ്ങിയവ വി​സി​റ്റ് ഖ​ത്ത​റും, ഖ​ത്ത​രി ദി​യാ​റ​വും സം​യു​ക്ത​മാ​യി ഒരുക്കിയ ആകാശ ദൃശ്യ വിരുന്നിൽ വിസ്മയം തീർത്തു. 3,000-ത്തിലധികം ഡ്രോണുകളുപയോഗിച്ചുള്ള ഡ്രോൺ ഷോയും 16 എയർക്രാഫ്റ്റുകളുടെ വിവിധ തരം പ്രകടനങ്ങളും ലേസർ ഷോയും വെടിക്കെട്ടുമെല്ലാം ഫെസ്റ്റിന്റെ ഭാഗമായിരുന്നു. ഖത്തർ, സ്കാൻഡിനേവിയ, യുകെ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പരിപാടികൾ അവതരിപ്പിച്ചത്. 

read more: ‌ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ നാളെ ഇന്ത്യയിൽ, എത്തുന്നത് മോദിയുടെ ക്ഷണപ്രകാരം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം
55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, നോമാൻസ് ലാൻഡിൽ കുടുങ്ങി, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം