
ദോഹ: 2022 ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തുടരും.
ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും സെപ്തംബര്‍ മാസത്തെ വില തന്നെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് സെപ്തംബറിലെ വില. ഇതേ വില തന്നെ ഒക്ടോബറിലും തുടരും.
ദേശീയ ചിഹ്നം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തര്‍
ദോഹ: ഖത്തറിന്റെ ദേശീയ ചിഹ്നം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വില്‍പ്പന, പ്രചാരണം എന്നിവ പാടില്ല.
വ്യാപാരികളും സ്റ്റോര്‍ മാനേജര്‍മാരും ഉത്തരവ് പാലിക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സെപ്തംബര്‍ 15നാണ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്. വെള്ള നിറത്തിലെ പശ്ചാത്തലത്തില്‍ മെറൂണ്‍ നിറത്തിലുള്ള ലോഗോയില്‍ സ്ഥാപക ഭരണാധികാരിയുടെ വാള്‍, ഈന്തപ്പന, കടല്‍, പരമ്പരാഗത പായ്ക്കപ്പല്‍ എന്നിവയാണ് ഉള്ളത്. സൗദി അറേബ്യയും രാജ്യത്തിന്‍റെ പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അല്ലാഹുവിന്റെ നാമം, ഏകദൈവത്വ വചനം (കലിമ), രാജ്യചിഹ്നമായ 'രണ്ട് വാളുകളും ഈന്തപ്പനയും' എന്നിവ ഉള്‍പ്പെടുന്ന സൗദി പതാകയുടെ വാണിജ്യപരമായ ദുരുപയോഗത്തിനാണ് വിലക്ക്.
Read More: ബെഡ് ഷീറ്റില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താന്‍ ശ്രമം; വിമാനത്താവളത്തില്‍ വെച്ച് പിടികൂടി കസ്റ്റംസ്
കൂടാതെ ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രസിദ്ധീകരണങ്ങള്‍, ചരക്കുകള്‍, ഉല്‍പ്പന്നങ്ങള്‍, മീഡിയ ബുള്ളറ്റിനുകള്‍, പ്രത്യേക സമ്മാനങ്ങള്‍ എന്നിവയിലൊന്നും ഇവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ