മരണപ്പെട്ടവരില്‍ ഒരു അധ്യാപിക ഒമ്പതു മാസം ഗര്‍ഭിണിയായിരുന്നു. മറ്റൊരാള്‍ ആറുമാസം ഗര്‍ഭിണിയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഗര്‍ഭിണികള്‍ മരിച്ചു. തെക്ക്-പടിഞ്ഞാറന്‍ സൗദിയില്‍ അസീര്‍, നജ് റാന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം ഉണ്ടായത്. രണ്ട് സ്‌കൂള്‍ അധ്യാപികമാരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മറ്റ് നാലു പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അധ്യാപികമാര്‍ അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ടവരില്‍ ഒരു അധ്യാപിക ഒമ്പതു മാസം ഗര്‍ഭിണിയായിരുന്നു. മറ്റൊരാള്‍ ആറുമാസം ഗര്‍ഭിണിയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് കാര്‍ തലകീഴായി മറിഞ്ഞത് കാണാം. എന്നാല്‍ എങ്ങനെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് വ്യക്തമല്ല. 

കടയ്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; സൗദിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ ട്രക്കും കാറുകളും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി വഫ്റ ഏരിയയിലായിരുന്നു സംഭവം. ട്രക്ക് ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. വിവരം ലഭിച്ചതനുസരിച്ച് വഫ്റ, നുവൈസീബ് ഫയര്‍ സെന്ററുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ വിഭാഗം അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ട്രക്കിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് പാരാമെഡിക്കല്‍ സംഘത്തിന് കൈമാറി.

അടിവസ്ത്രം മാത്രം ധരിച്ച് ഉറങ്ങുകയായിരുന്ന സുഹൃത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പ്രവാസി ജയിലില്‍

ബഹ്റൈനില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

മനാമ: ബഹ്റൈനില്‍ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കിങ് ഹമദ് ഹൈവേയില്‍ അസ്‍കറിന് സമീപത്തായിരുന്നു അപകടമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രവാസിയെ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഏഷ്യക്കാരനായ പ്രവാസിയാണ് മരണപ്പെട്ടതെന്ന് മാത്രമേ ഔദ്യോഗിക റിപ്പോര്‍ട്ടുകളിലുള്ളൂ. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.