സൗദി അറേബ്യയിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം

Published : Jan 08, 2025, 05:23 PM IST
സൗദി അറേബ്യയിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം

Synopsis

പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ ്നല്‍കിയിട്ടുണ്ട്. 

റിയാദ് സൗദി അറേബ്യയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് മക്ക, മദീന മേഖലകളില്‍ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി. വെള്ളപ്പൊക്കം വാഹനഗതാഗതത്തെ ബാധിച്ചു. വിവിധ തീവ്രതയിലുള്ള മഴയാണ് സൗദിയില്‍  ലഭിച്ചത്.

തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്. മദീനയിലെ ബാദര്‍ ഗവര്‍ണറേറ്റിലെ അല്‍ ഷഫിയയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 49.2 മില്ലിമീറ്റര്‍. ജിദ്ദ നഗരത്തിലെ അല്‍ ബസതീനില്‍ 38 മില്ലിമീറ്റര്‍ മഴയും പെയ്തു. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കൻ നഗരങ്ങളായ അൽ അഹ്സ, ജുബെയ്​ൽ, അൽഖോബാർ, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മഴ പെയ്തു.  

Read Also -  കുവൈത്തിൽ മഴ; കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

സർക്കാരും റെഡ് ക്രസന്‍റ് അതോറിറ്റി ഉൾപ്പെടെയുള്ള സംഘടനകളും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായിട്ടുണ്ട്. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. താഴ്​വരകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിങ്ങനെ വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവിൽ ഡിഫൻസ് നിർദേശം നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം