യുഎഇയിലെ ചില പ്രധാന റോഡുകള്‍ നാളെ അടച്ചിടുമെന്ന് അറിയിപ്പ്

By Web TeamFirst Published Dec 3, 2022, 3:57 PM IST
Highlights

രാവിലെ ആറു മണി മുതല്‍ രാവിലെ 11 വരെയാണ് റോഡുകള്‍ അടച്ചിടുന്നത്. മറ്റ് വാഹനയാത്രികര്‍ ഇതിന് പകരം റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ചില പ്രധാന റോഡുകള്‍ നാളെ (ഡിസംബര്‍ 4) താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിപ്പ്. റൈഡ് അജ്മാന്‍ സൈക്കിള്‍ റേസിന്റെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നതെന്ന് അജ്മാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. 

രാവിലെ ആറു മണി മുതല്‍ രാവിലെ 11 വരെയാണ് റോഡുകള്‍ അടച്ചിടുന്നത്. മറ്റ് വാഹനയാത്രികര്‍ ഇതിന് പകരം റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഏതൊക്കെ റോഡുകളാണ് അടച്ചിടുകയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സൈക്കിള്‍ യാത്ര കടന്നുപോകുന്ന വഴികള്‍ അടയാളപ്പെടുത്തിയ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. അജ്മാനിലെ മര്‍സയില്‍ നിന്ന് അല്‍ സൊറാ വരെ നീളുന്നതാണ് സൈക്കിള്‍ യാത്രയുടെ റൂട്ട്. സൈക്കിള്‍ യാത്രികര്‍ക്ക് 53 കിലോമീറ്റര്‍ അല്ലെങ്കില്‍  106 കിലോമീറ്റര്‍ റൂട്ട് തെരഞ്ഞെടുക്കാം. 

pic.twitter.com/OpxNnKZb4y

— ‏ajmanpoliceghq (@ajmanpoliceghq)

Read More- വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്‍ത് 44 ലക്ഷം വാങ്ങിയ ശേഷം ഒഴിവാക്കി: യുവാവിനെതിരായ കേസില്‍ വിധി

യുഎഇയില്‍ 1000 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി

അബുദാബി: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള  സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.

Read More - സൗദി അറേബ്യയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച  ഹോപ്പ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പ്പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്‍ട്രത്തെ പ്രാപ്‍തമാക്കിയ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം കൂടിയാണ് നോട്ടിലെ സന്ദേശം. അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ പുതിയ നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. എന്നാല്‍ ഇപ്പോഴുള്ള ആയിരം ദിര്‍ഹം നോട്ടുകള്‍ തുടര്‍ന്നും പ്രാബല്യത്തിലുണ്ടാവും.

click me!