കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നാളെ സൗദി അറേബ്യയിലെത്തും

By Web TeamFirst Published Sep 9, 2022, 4:45 PM IST
Highlights

ഇന്ത്യ - സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനൊടൊപ്പം എസ് ജയ്ശങ്കറും പങ്കെടുക്കും. 

റിയാദ്: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാവുമെന്ന്  ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് എസ്. ജയ്ശങ്കര്‍ സൗദി അറേബ്യയിലെത്തുന്നത്. സൗദിയിലെ ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തും. 

ഇന്ത്യ - സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനൊടൊപ്പം എസ് ജയ്ശങ്കറും പങ്കെടുക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തെക്കുറിച്ച് വിലയിരുത്തുകയും അതിന്റെ പുരോഗതി ചര്‍ച്ച ചെയ്യുകയും ചെയ്യും. സൗദി അറേബ്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും പ്രതിനിധികളുമായും എസ്. ജയ്ശങ്കര്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Read also: യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

യുഎഇ പ്രസിഡന്‍റുമായി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി
അബുദാബി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് എസ് ജയ്ശങ്കര്‍ യുഎഇ പ്രസിഡന്‍റിന് കൈമാറി.

യുഎഇ-ഇന്ത്യ സംയുക്ത സമിതിയുടെ പതിനാലാമത് സമ്മേളനത്തിലും യുഎഇ-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്‍റെ മൂന്നാം സമ്മേളനത്തിലും പങ്കെടുക്കാന്‍ യുഎഇയിലെത്തിയതാണ് എസ് ജയ്ശങ്കര്‍. അല്‍ ഷാതി കൊട്ടാരത്തില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. യുഎഇയ്ക്കും പൗരന്മാര്‍ക്കും അഭിവൃദ്ധിയും പുരോഗതിയും നേര്‍ന്നു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആശംസകള്‍ കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ കൈമാറി. യുഎഇ പ്രസിഡന്‍റ് ഇന്ത്യക്കും ആശംസകള്‍ നേര്‍ന്നു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധവും പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായി. 

റോഡിന് നടുവില്‍ വാഹനം പെട്ടെന്ന് നിര്‍ത്തി, പിന്നെ നടന്നത് കൂട്ടയിടി; വീഡിയോ പുറത്തുവിട്ട് പൊലീസ്

click me!