യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

By Web TeamFirst Published Sep 9, 2022, 4:21 PM IST
Highlights

സെപ്റ്റംബര്‍ 9, വെള്ളിയാഴ്ച ആരംഭിക്കുന്ന ദുഃഖാചരണം സെപ്റ്റംബര്‍ 12 തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കും.

അബുദാബി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ രാജ്യങ്ങളിലെ യുഎഇ എംബസികളിലും ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും.

സെപ്റ്റംബര്‍ 9, വെള്ളിയാഴ്ച ആരംഭിക്കുന്ന ദുഃഖാചരണം സെപ്റ്റംബര്‍ 12 തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തോടും ബ്രിട്ടനിലെ ജനങ്ങളോടും യുഎഇ സര്‍ക്കാര്‍ അനുശോചനം അറിയിച്ചു.
 

announces three days of mourning on death of https://t.co/uQwWCVHKVX pic.twitter.com/8Ul4RvYbAM

— WAM English (@WAMNEWS_ENG)

ഒമാനിലും ദുഃഖാചരണം
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് സെപ്റ്റംബര്‍ 9, വെള്ളിയാഴ്ച ഒമാനിലും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഒമാന്റെ എംബസികളിലും വെള്ളിയാഴ്ച ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. ഒമാനുമായി എലിസബത്ത് രാജ്ഞി ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്നതായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അനുസ്‍മരിച്ചു.

അനുശോചനവുമായി ഖത്തര്‍ അമീര്‍
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ബ്രിട്ടനിലെ ജനങ്ങളോടും രാജകുടുംബാംഗങ്ങളോടും  ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും അനുശോചിച്ചു.
 

صادق التعازي للعائلة المالكة البريطانية وشعبها الصديق في وفاة جلالة الملكة إليزابيث الثانية، والتي فقد العالم برحيلها رمزا إنسانيا كبيرا، فكانت خلال مسيرتها الحافلة مصدرا للإلهام والنبل، وجمعتها بقطر علاقات راسخة وبناءة عززت روابط الصداقة والشراكة بين شعبينا.

— تميم بن حمد (@TamimBinHamad)

Read also: എലിസബത്ത് രാജ്‍ഞിക്ക് വിട; ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം

click me!