സൗദി ദേശീയദിനം; സൗദി എയർലൈൻസിൽ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

By Web TeamFirst Published Sep 22, 2022, 12:08 AM IST
Highlights

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും.

റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് 92 റിയാലിന് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റുകളാണ് ഇത്രയും നിരക്കിളവിൽ നൽകുന്നത്.

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. എല്ലാ സെക്ടറുകളിലും പരിമിതമായ സീറ്റുകളാണ് ഓഫറില്‍ നല്‍കുക. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. രാജ്യത്തെ മുഴുവന്‍ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.

സൗദി ദേശീയദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജിദ്ദയില്‍ വ്യോമാഭ്യാസ പ്രകടനം

 ദേശീയ ദിനാഘോഷത്തില്‍ സൗദിയിലെ 18 നഗരങ്ങളിൽ വെടിക്കെട്ട് നടക്കും

റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് 18 നഗരങ്ങളില്‍ ഒരേ സമയം കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കും.

റിയാദ് അല്‍ഥഗ്ര്‍ പ്ലാസ, ബുറൈദ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്, അല്‍കോബാര്‍ കോര്‍ണിഷ്, ദമാം കോര്‍ണിഷ്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി, സമാ അബഹ പാര്‍ക്ക്, അല്‍ബാഹ പ്രിന്‍സ് ഹുസാം പാര്‍ക്ക്, ജിസാന്‍ കോര്‍ണിഷ്, നജ്‌റാന്‍ അല്‍നഹ്ദ ഡിസ്ട്രിക്ട്, ഹായില്‍ അല്‍മഗ്‌വാ പാര്‍ക്ക്, അറാര്‍ ബുര്‍ജ് പാര്‍ക്ക്, തബൂക്ക് സെന്‍ട്രല്‍ പാര്‍ക്ക്, സകാക്ക പ്രിന്‍സ് സല്‍മാന്‍ കള്‍ച്ചറല്‍ സെന്റര്‍, തായിഫ് അല്‍റുദഫ് പാര്‍ക്ക്, ഉനൈസ ജാദ അല്‍ഹാജിബ്, ജിദ്ദ സീസണ്‍ പാര്‍ക്കിംഗ്, അല്‍ഹസ കിംഗ് അബ്ദുല്ല എന്‍വയോണ്‍മെന്റ് പാര്‍ക്ക്, ഹഫര്‍ അല്‍ബാത്തിന്‍ കിംഗ് അബ്ദുല്ല പാര്‍ക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗങ്ങളുണ്ടാവുക.

സൗദി ദേശീയ ദിനത്തിൽ ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് ടിക്കറ്റ്


 

click me!