
റിയാദ്: ഈ വർഷം ഹജ്ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർത്ഥാടകർക്ക്. കൂടുതല്‍ അവസരവും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആയിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം സഈദ് പറഞ്ഞു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിദേശത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജിനെത്താന്‍ സാധിച്ചിരുന്നില്ല.
ഇതു പരിഗണിച്ചാണ് വിദേശത്ത് നിന്നുള്ളവര്‍ക്ക് പരിഗണന നല്‍കാന്‍ കാരണം. ലോകത്തുള്ള എല്ലാ മുസ്ലിംകളെയും ഞങ്ങള്‍ ഹജ്ജിന് ക്ഷണിക്കുന്നു. ആയിരത്തില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഓരോ രാജ്യങ്ങള്‍ക്കും ഹജ് ക്വാട്ട നിശ്ചയിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടകള്‍ നിശ്ചയിച്ചുവരികയാണ്. കാരണം പൂണ്യ ഭൂമികളില്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനുള്ള പരിധിക്കനുസരിച്ചാണിത് നിശ്ചയിക്കുന്നത്.
മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് എ ആര്‍ റഹ്മാനും കുടുംബവും
റിയാദ്: എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍ കൂടെയില്ലാതെ (മഹ്റം) ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. സ്ത്രീകളുടെ കൂട്ടത്തിലായിരിക്കണം യാത്ര ചെയ്യേണ്ടതെന്ന വ്യവസ്ഥയും പിന്‍വലിച്ചു. മഹ്‌റമില്ലാതെ ഉംറ നിര്‍വഹിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറക്ക് വരുന്ന സ്ത്രീകള്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. വിദേശ രാജ്യങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് ഒറ്റക്ക് ഉംറക്ക് വരാന്‍ 45 വയസ്സ് പൂര്‍ത്തിയാകണമെന്നായിരുന്നു ഇത് വരെയുണ്ടായിരുന്ന വ്യവസ്ഥ. കൂടാതെ ഇങ്ങനെ വരുന്നവര്‍ മറ്റു സ്ത്രീകളോടൊപ്പം ഗ്രൂപ്പിലായിരിക്കണം യാത്ര എന്നും നിബന്ധനയുണ്ടായിരുന്നു. ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉംറ വിസ ലഭിക്കാന്‍ മഹ്റമായ പുരുഷന്മാര്‍ കൂടെവേണമെന്നും മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിബന്ധനകളൊന്നും ഇപ്പോള്‍ ഇല്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam