ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ മരണപ്പെട്ടത് സൗദിയിലും യുഎഇയിലും

By Web TeamFirst Published Jul 25, 2022, 1:52 PM IST
Highlights

2020ല്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടത്.  3,753 പേരാണ് ആ വര്‍ഷം മരിച്ചത്. 2021 ആയപ്പോഴേക്കും ഇത് 2,328 ആയി കുറഞ്ഞു. ഈ രണ്ടു വര്‍ഷങ്ങളും കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടങ്ങളായിരുന്നു.

റിയാദ്: കൊവിഡ് മഹാമാരിയുടെ കാലയളവ് ഉള്‍പ്പെടുന്ന 2019 മുതല്‍ 2021 വരെ ജിസിസി രാജ്യങ്ങളില്‍ മരിച്ചത് നിരവധി ഇന്ത്യക്കാര്‍. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചത് യുഎഇയിലും സൗദി അറേബ്യയിലുമാണ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യന്‍ തൊഴിലാളികളുടെ കണക്ക് വെളിപ്പെടുത്തിയത്.

2020ല്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടത്.  3,753 പേരാണ് ആ വര്‍ഷം മരിച്ചത്. 2021 ആയപ്പോഴേക്കും ഇത് 2,328 ആയി കുറഞ്ഞു. ഈ രണ്ടു വര്‍ഷങ്ങളും കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടങ്ങളായിരുന്നു. 2019ല്‍ 2,353 ഇന്ത്യക്കാരാണ് സൗദിയില്‍ മരണപ്പെട്ടത്. സൗദിയില്‍ ഇന്ത്യക്കാരുടെ മരണം വര്‍ധിക്കാന്‍ കാരണമായത് കൊവിഡ് മഹാമാരിയാണ്. ധാരാളം കമ്പനികള്‍ ഈ കാലയളവില്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ജീവിത നിലവാരത്തെയും ബാധിച്ചു. എന്നാല്‍ മോശം സാഹചര്യം കാരണം എത്രപേര്‍ മരണപ്പെട്ടെന്ന കണക്ക് ലഭ്യമല്ല. 

സൗദി അറേബ്യയില്‍ അടുത്ത മാസം ചൂട് ഉയരും; 50 ഡിഗ്രി സെല്‍ഷ്യസ് കടക്കും

യുഎഇയില്‍ 2020ല്‍  2,454  ഇന്ത്യന്‍ തൊഴിലാളികളാണ് മരിച്ചത്. 2019ല്‍ ഇത് 1,751 ആയിരുന്നു. 2021 ആയപ്പോഴേക്കും മരണസംഖ്യ  2,714 ആയി. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ വന്‍തോതില്‍ എത്തിച്ചേര്‍ന്ന ഖത്തറില്‍ 2021ല്‍ 420 ഇന്ത്യന്‍ തൊഴിലാളികളാണ മരണപ്പെട്ടത്. 2020ല്‍ മരണസംഖ്യ 385ഉം 2019ല്‍ 250ഉം ആയിരുന്നു. 2021ല്‍ ബഹ്‌റൈനില്‍ ആകെ 352  ഇന്ത്യന്‍ തൊഴിലാളികള്‍ മരണപ്പെട്ടു. 2020ലും 2019ലും യഥാക്രമം 303ഉം 211ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ 2021ല്‍ മരണപ്പെട്ടത് 1,201 ഇന്ത്യന്‍ തൊഴിലാളികളാണ്. 2020ല്‍  1,279 ഇന്ത്യക്കാരും 2019ല്‍  707 ഇന്ത്യക്കാരും ഇവിടെ മരണപ്പെട്ടു. 2021ല്‍ ഒമാനില്‍ 913 ഇന്ത്യന്‍ തൊഴിലാളികള്‍ മരണമടഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന സംഖ്യയാണിത്. 

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയിലും ജര്‍മ്മനിയിലുമാണ് കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടത്. 2021ല്‍ ഇറ്റലിയില്‍ 304 പേരും ജര്‍മ്മനിയില്‍ 64 പേരും മരിച്ചു. 2021ല്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികളാണ് അഫ്ഗാനിസ്ഥാനില്‍ മരിച്ചത്. 2020ല്‍ എട്ടുപേരും 2019ല്‍ ഒരാളും മരണപ്പെട്ടു. 

 സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറക്ക് അനുമതി

റിയാദ്: സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറ അനുവദിച്ചു തുടങ്ങി. ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുകളില്‍ ഒന്നുവഴിയാണ് ഉംറ അനുമതി പത്രത്തിനായി അപേക്ഷിക്കേണ്ടത്. ഞായറാഴ്ച മുതല്‍ ബുക്ക് ആപ്പുകള്‍ വഴിബുക്ക് ചെയ്യുന്നവര്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിച്ച് തുടങ്ങിയത്.  

പുതിയ ഉംറ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ഉംറ പെര്‍മിറ്റുകള്‍ വീണ്ടും അനുവദിച്ച് തുടങ്ങിയത്. ജൂലൈ 30 മുതലുള്ള പെര്‍മിറ്റുകളാണ് അനുവദിച്ച് തുടങ്ങിയത്. രാത്രി 12 മുതല്‍ രണ്ട് മണിക്കൂര്‍ വീതമുള്ള 12 ബാച്ചുകളായാണ് ഉംറക്കുള്ള സമയം ക്രമകീരിച്ചിട്ടുള്ളത്.


 

click me!