ഉള്‍പ്രദേശങ്ങള്‍ക്ക് പുറമെ മദീനയിലും കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ചിലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തിയേക്കാമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ ഓഗസ്റ്റില്‍ ചൂട് ഉയരും. രാജ്യത്തിന്റെ ചില സ്ഥലങ്ങളില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ എത്തിയേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉള്‍പ്രദേശങ്ങള്‍ക്ക് പുറമെ മദീനയിലും കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ചിലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തിയേക്കാമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. നിലവില്‍ ഖസീം പ്രവിശ്യയില്‍ ഉള്‍പ്പെടെ സൗദിയുടെ മധ്യമേഖലയില്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

സൗദിയില്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 10,937 നിയമലംഘകര്‍

 സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറക്ക് അനുമതി

റിയാദ്: സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറ അനുവദിച്ചു തുടങ്ങി. ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുകളില്‍ ഒന്നുവഴിയാണ് ഉംറ അനുമതി പത്രത്തിനായി അപേക്ഷിക്കേണ്ടത്. ഞായറാഴ്ച മുതല്‍ ബുക്ക് ആപ്പുകള്‍ വഴിബുക്ക് ചെയ്യുന്നവര്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിച്ച് തുടങ്ങിയത്.

പുതിയ ഉംറ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ഉംറ പെര്‍മിറ്റുകള്‍ വീണ്ടും അനുവദിച്ച് തുടങ്ങിയത്. ജൂലൈ 30 മുതലുള്ള പെര്‍മിറ്റുകളാണ് അനുവദിച്ച് തുടങ്ങിയത്. രാത്രി 12 മുതല്‍ രണ്ട് മണിക്കൂര്‍ വീതമുള്ള 12 ബാച്ചുകളായാണ് ഉംറക്കുള്ള സമയം ക്രമകീരിച്ചിട്ടുള്ളത്.

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത്; 1.4 കോടിയിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

കൊവിഡ് സുരക്ഷാ നിയമലംഘനം; സൗദിയില്‍ 74 ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

റിയാദ്: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 74 ആരോഗ്യ കേന്ദ്രങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചുപൂട്ടി. ആ വര്‍ഷം ആദ്യ പകുതി വരെ നടത്തിയ 300,000 ഫീല്‍ഡ് പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

നാല് ആശുപത്രികള്‍, 43 ആരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് ഫാര്‍മസികള്‍, 22 മറ്റ് സ്ഥാപനങ്ങള്‍ എന്നിവയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്. 6,600ത്തിലേറെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. 729 ആശുപത്രികള്‍, 2310 മെഡിക്കല്‍ സെന്ററുകള്‍, 2,754 ഫാര്‍മസികള്‍, 833 മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ കേന്ദ്രങ്ങളോടും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആരോഗ്യ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഭീമമായ സംഖ്യ പിഴ ചുമത്തുമെന്നും ആവശ്യമെങ്കില്‍ അവ അടച്ചുപൂട്ടാനും രണ്ടു വര്‍ഷം വരെ ലൈസന്‍സ് പിന്‍വലിക്കാനും നിയമം അനുശാസിക്കുന്നതായി അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.