പരിക്കേറ്റ അധ്യാപകരെ തബൂക്ക് കിംഗ് ഖാലിദ്, അബൂറാക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

റിയാദ്: സൗദി വടക്കന്‍ മേഖലയിലെ തബൂക്കില്‍ മരുഭൂറോഡില്‍ അധ്യാപകര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു അധ്യാപകര്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റ അധ്യാപകരെ തബൂക്ക് കിംഗ് ഖാലിദ്, അബൂറാക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. താമസസ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ ദൂരെ അല്‍വജിലെ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ജീവനക്കാരായ അധ്യാപകര്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചത്.

Read More -  ബോധപൂര്‍വം കാര്‍ പിന്നിലേക്ക് എടുത്ത് മറ്റൊരു വാഹനത്തെ ഇടിച്ചു; യുഎഇയില്‍ ഡ്രൈവര്‍ക്ക് പിഴ

ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർത്ഥാടക മരിച്ചു

റിയാദ്: ശ്വാസകോശ രോഗം മൂർച്ഛിച്ച് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർത്ഥാടക മരിച്ചു. കോഴിക്കോട് ഫറോക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദർശക വിസയിൽ രണ്ട് പെൺമക്കളുടെ കൂടെ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. 

ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷമാണ് അസുഖം മൂർച്ഛിക്കുന്നത്. മൂന്നാഴ്ചയായി ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവ് തൊണ്ടിയിൽ അബ്ദുറഹിമാൻ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കൾ - സറീന, ഹസീന, അഷ്‌റഫ്‌, മഹജ.

Read More - സന്ദർശന വിസകളുടെ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാം; ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ബഹ്‌റൈനില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഒരു വാഹനം റോഡ് നിര്‍മ്മാണ തൊഴിലാളികളിലേക്കും ഒരു പൊലീസ് വാഹനത്തിലേക്കും പാഞ്ഞുകയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപമാണ് അപകടം ഉണ്ടായത്. 

ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ റോഡ് പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ നേര്‍ക്കാണ് വാഹനം പാഞ്ഞുകയറിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് തുടര്‍ നിയമ നടപടികള്‍ ആരംഭിച്ചു.