ഇന്ത്യന്‍ സിനിമയുമായി സഹകരിക്കാന്‍ സൗദി; ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി സാംസ്‌കാരിക മന്ത്രി

Published : Apr 06, 2022, 10:55 AM ISTUpdated : Apr 06, 2022, 11:09 AM IST
ഇന്ത്യന്‍ സിനിമയുമായി സഹകരിക്കാന്‍  സൗദി; ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി സാംസ്‌കാരിക മന്ത്രി

Synopsis

ബോളിവുഡ് താരങ്ങളെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അല്‍സഊദ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. താരങ്ങളുമായി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍സഊദ് കുറിച്ചു.

മുംബൈ: ഇന്ത്യന്‍ സിനിമയുമായുള്ള ബന്ധവും സഹകരണവും വര്‍ധിപ്പിക്കാനൊരുങ്ങി സൗദി സാംസ്‌കാരിക മന്ത്രാലയം. ഇതിന്‍റെ ഭാഗമായി സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി ബാദര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുംബൈയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ബോളിവുഡ് താരങ്ങളെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അല്‍സഊദ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. താരങ്ങളുമായി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍സഊദ് കുറിച്ചു. സൗദിയും ഇന്ത്യന്‍ സിനിമയും തമ്മിലുള്ള പരസ്പരണ സഹകരണത്തെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. 

 

മനാമ: വിവാഹ ശേഷം സ്ത്രീകള്‍ക്ക് കരിയറില്‍ അവര്‍ ആഗ്രഹിക്കുന്ന ഉയരങ്ങളിലെത്താന്‍ പല സാഹചര്യങ്ങളും തടസ്സമാകുന്നുവെന്ന അഭിപ്രായങ്ങളെയും വാദങ്ങളെയും പൊളിച്ചെഴുതി മലയാളി സുന്ദരി ടിന മാത്യൂ. ബഹ്‌റൈനില്‍ താമസിക്കുന്ന 37കാരിയാണ് തന്റെ സ്വപ്‌നങ്ങള്‍ക്ക് വിവാഹം തടസ്സമാകാതെ മുന്നേറുന്നത്. അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നാല് മക്കളുടെ അമ്മ കൂടിയാണ് ടിന. 

ഏകദേശം 30 വര്‍ഷക്കാലമായി ബഹ്‌റൈനില്‍ താമസിക്കുന്ന ടിന. ദുബൈയില്‍ ജൂണില്‍ ആരംഭിക്കാനിരിക്കുന്ന മിസിസ് മിഡില്‍ ഈസ്റ്റ് മത്സരത്തിലാണ് ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടത്. വിജയിച്ചാല്‍ ആ മാസം തന്നെ ദക്ഷിണ കൊറിയയില്‍ വെച്ച് നടക്കുന്ന മിസിസ് യൂണിവേഴ്‌സില്‍ പങ്കെടുക്കാനുള്ള അവസരമാണ് ടിനയ്ക്ക് ലഭിക്കുക. കൊവിഡ് മഹാമാരി മൂലം 2021ല്‍ നടക്കേണ്ട മത്സരം ഒരു വര്‍ഷം നീട്ടിവെക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് പ്രചോദനമാകാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടിന ഡെയ്‌ലി ട്രിബ്യൂണിനോട് പറഞ്ഞു. അതിലൂടെ സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ആഘോഷിക്കുന്നതിനിടെ അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും തങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിവ് നല്‍കാനും കഴിയണമെന്നാണ് താല്‍പ്പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിഎല്‍കെ ഫാ,ന്‍സ് സംഘടിപ്പിക്കുന്ന മിസിസ് മിഡില്‍ ഈസ്റ്റ് മത്സരം അതിന്റെ സവിശേഷത കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്. ജിസിസി രാജ്യങ്ങളിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. യോഗ്യതയ്ക്ക് ആവശ്യമായ ഉയരം ഇല്ലാത്തതിനാല്‍ തനിക്ക് ഫെമിന മിസ് ഇന്ത്യ സൈന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനായില്ലെന്ന് ടിന പറയുന്നു. 1999ലെ റ്റീന്‍ ക്വീന്‍ റണ്ണേഴ്്‌സ് അപ്പ്, 2002ലെ വിന്റര്‍ ക്വീന്‍, 2002ലെ മേയ് ക്വീന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്, 2003ലെ മിസ് ഇന്ത്യ ബഹ്‌റൈന്‍, 2002ലെ ജൂലൈ റോസ്, മിസ് കേരള ഫൈനലിസ്റ്റും സബ് ടൈറ്റില്‍ ജേതാവും എന്നിങ്ങനെ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ ടിന കഴിവു തെളിയിച്ചിട്ടുണ്ട്. ടോണി നെല്ലിക്കനാണ് ടിനയുടെ ഭര്‍ത്താവ്. ആന്റണ്‍ നെല്ലിക്കന്‍, ജേഡന്‍ നെല്ലിക്കന്‍, ഹെലനമേരി നെല്ലിക്കന്‍, മൈക്കിള്‍ നെല്ലിക്കന്‍ ഇവരാണ് മക്കള്‍.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിഡിൽ ഈസ്റ്റ് സംഘർഷം മൂലം നാട്ടിൽ കുടുങ്ങിയ ജീവനക്കാർക്ക് ആശ്വാസം, സുപ്രധാന ഇളവ് പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ
നാട്ടിലേക്ക് മടങ്ങാൻ സൗദി വഴി പുതിയ യാത്രാമാർഗം, കുവൈത്ത് പ്രവാസികൾക്ക് റോഡ് വഴി പോകാം, അറിയേണ്ട കാര്യങ്ങൾ