സൗദിയിൽ റെസിഡന്റ് വിസയുള്ളവരുടെ സഹോദരനും കുടുംബത്തിനും, സഹോദരിക്കും കുടുംബത്തിനും, ഭാര്യ, ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മക്കുമാണ് സന്ദർശക വിസ അനുവദിക്കുന്നത്. 

റിയാദ്: സൗദിയിൽ സന്ദർശന വിസ എല്ലാ വിഭാഗം ആളുകൾക്കും അനുവദിക്കുന്നു. തൊഴിൽ വിസയിൽ കഴിയുന്നവർക്ക് അവരുടെ സ്‍പോൺസർഷിപ്പിൽ കൂടുതൽ പേരെ സന്ദർശ വിസയിൽ കൊണ്ടുവരാനാവും. ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ, ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം.

Read more: ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

സൗദിയിൽ റെസിഡന്റ് വിസയുള്ളവരുടെ സഹോദരനും കുടുംബത്തിനും, സഹോദരിക്കും കുടുംബത്തിനും, ഭാര്യ, ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മക്കുമാണ് സന്ദർശക വിസ അനുവദിക്കുന്നത്. കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്ന തരത്തിലാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്. ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കൂ. നഫാത് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണം എന്നും വ്യവസ്ഥയുണ്ട്. ഈ ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.

അഴിമതി; മുന്‍ സൗദി അംബാസഡറും ആറ് ജഡ്ജിമാരും ഉള്‍പ്പെടെ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ സൗദി അംബാസഡറും ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ശിക്ഷ. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്.

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയ മുന്‍ സൗദി അംബാസഡറെ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പദവി ദുരുപയോഗം ചെയ്തതും പൊതുമുതല്‍ ധൂര്‍ത്തടിച്ചതുമാണ് ഇയാള്‍ക്കെതിരെ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസഹ) കണ്ടെത്തിയ കുറ്റം. അറസ്റ്റിലായ മുന്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷയും 50,000 സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൈക്കൂലി കേസിലാണ് ഇയാള്‍ പിടിയിലായത്.

അഴിമതി കേസില്‍ ആറ് ജഡ്ജിമാര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. മുന്‍ ശൂറ കൗണ്‍സില്‍ അംഗം കൂടിയായ ഒരു ജഡ്ജിയെ കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാള്‍ക്ക് ഏഴു വര്‍ഷവും ആറു മാസവും ജയില്‍ ശിക്ഷയും 500,000 റിയാല്‍ പിഴയുമാണ് ശിക്ഷ. കൈക്കൂലി കുറ്റത്തിന് ആറ് പൗരന്മാരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് രണ്ട് വര്‍ഷവും ആറ് മാസവുമാണ് ജയില്‍ശിക്ഷ. 100,000 റിയാല്‍ വീതം പിഴയും അടയ്ക്കണം.

ഒരു പ്രദേശത്തെ എക്‌സിക്യൂഷന്‍ കോടതിയുടെ തലവന്‍ കൂടിയായ ഒരു ജഡ്ജിക്ക് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിന് ഒരു വര്‍ഷ്‌തെ തടവുശിക്ഷ വിധിച്ചു. ജനറല്‍ കോടതിയിലെ മുന്‍ ജഡ്ജിക്ക് നാലര വര്‍ഷം തടവും 110,000 റിയാല്‍ പിഴയും വിധിച്ചു. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്ജിയുടെ പങ്കാളിത്തത്തോടെ വിധി പുറപ്പെടുവിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.