
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍. ഏകദേശം 2.5 കിലോഗ്രാം ഹാഷിഷ്, ഒരു കിലോഗ്രാം കെമിക്കൽ, കാൽ കിലോഗ്രാം ഷാബു, ലാറിക്ക ഗുളികകൾ തുടങ്ങിയവ കൈവശം വച്ച രണ്ട് പേരെയാണ് ലഹരിമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്.
ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദും ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. കടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച്, അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഡ്രഗ്സ് ആൻഡ് ലിക്കർ പ്രോസിക്യൂഷന് റഫർ ചെയ്തു. മയക്കുമരുന്ന് കടത്തുകാർക്കും വിൽപ്പനക്കാർക്കുമെതിരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഫീൽഡ് സെക്ടറുകളും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകൾ തുടർച്ചയ്ക്ക് അഡ്മിനിസ്ട്രേഷൻ പ്രാധാന്യം നൽകുന്നുണ്ട്.
Read More - 39 ലക്ഷം ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം, ഒളിപ്പിച്ചത് കുരുമുളക് ഷിപ്പ്‌മെന്റില്‍; വീഡിയോ
കഴിഞ്ഞ ദിവസം കുവൈത്തില്‍ ലഹരിമരുന്ന് നിര്‍മ്മിച്ചിരുന്ന ഫാക്ടറിയില്‍ റെയ്ഡ് നടത്തിയിരുന്നു. മെത് നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നേതൃത്വത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നാല് കിലോഗ്രാം മെത്, കാല്‍ക്കിലോ ഹാഷിഷ്, ഇവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് മയക്കുമരുന്ന് ഇടപാടുകാരും അറസ്റ്റിലായി. ഇവരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More - കിലോക്കണക്കിന് കഞ്ചാവുമായി വിമാനത്താവളത്തില്‍; വിശദ പരിശോധനയില്‍ യുവാവ് പിടിയില്‍
ലഹരിമരുന്നുമായി മൂന്നുപേരെ കഴിഞ്ഞ ദിവസം കുവൈത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്ന് നാല്‍പ്പത് കിലോഗ്രാം ഹാഷിഷ്, 150,000 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ തോക്കുകളും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ