വംശനാശ ഭീഷണിക്കിടെ ആശ്വാസം; ഏഴ്​ അറേബ്യൻ പുള്ളിപ്പുലി കുഞ്ഞുങ്ങൾ കൂടി പിറന്നു

Published : Nov 10, 2023, 08:24 PM IST
വംശനാശ ഭീഷണിക്കിടെ ആശ്വാസം; ഏഴ്​ അറേബ്യൻ പുള്ളിപ്പുലി കുഞ്ഞുങ്ങൾ കൂടി പിറന്നു

Synopsis

ലോകത്ത്​ അറേബ്യൻ പുള്ളിപ്പുലികൾ വെറും 200 എണ്ണം മാത്രമാണെന്നും ഗുരുതരമായ വംശനാശഭീഷണിയാണ്​ നേരിടുന്നതെന്നുമാണ്​ ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ റിപ്പോർട്ട്​. 

റിയാദ്: വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി വർഗത്തിൽ ഏഴ്​ കുഞ്ഞുങ്ങൾ പിറന്നു. ത്വാഇഫിലെ അമീർ സഉൗദ് അൽഫൈസൽ വന്യജീവി ഗവേഷണ കേന്ദ്രത്തിലാണ്​​ പ്രസവ​മെന്ന്​​ അൽഉല റോയൽ കമീഷൻ അറിയിച്ചു. വന്യജീവികൾക്ക്​ അനുയോജ്യമായ ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അറേബ്യൻ പുള്ളിപ്പുലികളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാനും​ നടക്കുന്ന ശ്രമങ്ങളുടെ വിജയമാണിതെന്നും പ്രസ്​താവനയിൽ പറഞ്ഞു. ഈ വന്യജീവി ഗവേഷണ കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ നിരവധി കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ട്​.

ഇതോടെ കേന്ദ്രത്തിലെ മൊത്തം അറേബ്യൻ പുള്ളിപ്പുലികളുടെ എണ്ണം 27 ആയി. 2020ൽ ഈ വർഗത്തെ സംരക്ഷിക്കുന്നതിന്​ റോയൽ കമീഷൻ ആരംഭിച്ച പദ്ധതിക്ക്​ ശേഷം അവയുടെ എണ്ണം ഇരട്ടിയാവുകയായിരുന്നു. വംശനാശത്തിൽ നിന്ന് സംരക്ഷിക്കേണ്ടതി​െൻറ പ്രാധാന്യത്തെക്കുറിച്ച്​ അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 10 ന്​ അന്താരാഷ്​ട്ര അറേബ്യൻ പുള്ളിപ്പുലി ദിനമായി ഐക്യരാഷ്​ട്ര സഭ അംഗീകരിച്ചതോടെയാണ് അൽഉല റോയൽ കമീഷൻ പുതിയ കുഞ്ഞുങ്ങളുടെ ജനനം പ്രഖ്യാപിക്കുന്നത്​. ഇതിനായിൽ പ്രത്യേകം രൂപവത്​കരിച്ച ഫണ്ടി​െൻറ ലക്ഷ്യങ്ങൾ ഇതിനോടൊപ്പം പരിചയപ്പെടുത്തുകയും ചെയ്യുന്നു. ലോകത്ത്​ അറേബ്യൻ പുള്ളിപ്പുലികൾ വെറും 200 എണ്ണം മാത്രമാണെന്നും ഗുരുതരമായ വംശനാശഭീഷണിയാണ്​ നേരിടുന്നതെന്നുമാണ്​ ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ റിപ്പോർട്ട്​. 

Read Also -  വെറുതെ ആഢംബര ജീവിതം നയിച്ചാല്‍ മതി, ശമ്പളമായി ലഭിക്കുക 1.5 കോടി; കടന്നു വരൂ, സ്വകാര്യ കമ്പനി ക്ഷണിക്കുന്നു

ഇ-ബിസിനസ് വിസിറ്റ് വിസ ഇനി മുഴുവൻ രാജ്യങ്ങൾക്കും; നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പം 

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വിപുലപ്പെടുത്തി. ഇനി എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഓൺലൈൻ ബിസിനസ് വിസ സംവിധാനം നടപ്പാക്കുന്നത്. 

ഇതുവരെ പരിമിത എണ്ണം രാജ്യങ്ങൾക്ക് മാത്രമേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. അതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ എല്ലാ രാജ്യക്കാർക്കും ഓൺലൈനായി ബിസിനസ്സ് വിസ നേടാനാകും. ഒരു വർഷ കാലാവധിയുള്ള വിസയിൽ പല തവണ സൗദിയിലേക്ക് വരാനും പോകാനുമാകും. കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകർക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം ആരംഭിച്ചത്. ലളിതവും എളുപ്പവുമായ ഓൺലൈൻ നടപടിയിലൂടെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിെൻറ പോർട്ടലിലാണ് ‘വിസിറ്റർ ഇൻവെസ്റ്റർ’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ഡിജിറ്റൽ എംബസിയിൽ നിന്ന് ഉടൻ വിസ ഇഷ്യൂ ചെയ്യും. അപേക്ഷകന് ഇമെയിൽ വഴി വിസ ലഭിക്കും. 

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്