വെറുതെ ആഢംബര ജീവിതം നയിച്ചാല്‍ മതി, ശമ്പളമായി ലഭിക്കുക 1.5 കോടി; കടന്നു വരൂ, സ്വകാര്യ കമ്പനി ക്ഷണിക്കുന്നു
കമ്പനിയുടെ യോഗ്യതകള്‍ക്ക് അനുയോജ്യരായ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് വന്‍തുകയാണ് ശമ്പളമായി ലഭിക്കുക. 185,000 ഡോളര്‍, അതായത് ഏകദേശം 1.5 കോടി ഇന്ത്യന്‍ രൂപ.

ന്യൂയോര്‍ക്ക്: ജോലി ചെയ്യാതെ വെറുതെ ശമ്പളം കിട്ടിയിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒപ്പം എല്ലാ സൗകര്യവുമുള്ള ആഢംബര ജീവിതം നയിക്കാനും സാധിച്ചാലോ? 'എത്ര മനോഹരമായ നടക്കാത്ത സ്വപ്ന'മെന്ന് കരുതാന്‍ വരട്ടെ, ഇതിനുള്ള അവസരം ഒരുക്കുകയാണ് സ്വകാര്യ കമ്പനി.
ഒരു സ്വകാര്യ ദ്വീപില്‍ ആഢംബര ജീവിതം നയിക്കാന്‍ വേണ്ടി പങ്കാളികളെ തേടുകയാണ് സ്വകാര്യ കമ്പനി. കമ്പനിയുടെ യോഗ്യതകള്‍ക്ക് അനുയോജ്യരായ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് വന്‍തുകയാണ് ശമ്പളമായി ലഭിക്കുക. 185,000 ഡോളര്‍, അതായത് ഏകദേശം 1.5 കോടി ഇന്ത്യന്‍ രൂപ. ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സിയായ ഫയര്‍ഫാക്സ് ആന്‍ഡ് കെന്‍സിംഗ്ടണ്‍ ആണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലെ ആഢംബര സ്വാകര്യ ദ്വീപിലേക്ക് പങ്കാളികളെ ക്ഷണിച്ചുകൊണ്ട് പരസ്യം പുറത്തുവിട്ടത്. ശമ്പളത്തിന് പുറമെ വര്‍ഷത്തില്‍ 25 ദിവസം ലീവും ഉണ്ട്. നിര്‍മ്മാണം പുരോഗമിക്കുന്ന ഈ ദ്വീപിനെ ആഢംബര പൂര്‍ണമായ പറുദീസയാക്കി മാറ്റി മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. സോഷയല്‍ മീഡിയ സ്വാധീനമുള്ളവരായിരിക്കണം തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികളെന്ന് നിര്‍ബന്ധമുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ദ്വീപിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണൻഇവര്‍ ചെയ്യേണ്ടത്.
ശക്തമായ സോഷ്യല്‍ മീഡിയ സ്വാധീനം, ആഢംബര വ്യവസായത്തില്‍ മുന്‍പരിചയം, ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണം, വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് മടങ്ങാന്‍ 25 ദിവസം അവധി എന്നിവയാണ് ജോലിയുടെ നിബന്ധനകള്‍. എന്നാല്‍ എവിടെയാണ് ഈ ദ്വീപെന്നോ ജോലിയുടെ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അപേക്ഷകള്‍ അയയ്ക്കുന്നവര്‍ ഇതിനൊപ്പം ഒരു ടിക് ടോക് വീഡിയോയും സമര്‍പ്പിക്കണം.
Read Also - യാത്രികരേ ഇതിലേ ഇതിലേ...ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, പാസ്പോർട്ടും ടിക്കറ്റും മതി, കറങ്ങി കണ്ടുവരാം ഈ രാജ്യം
ഇന്ത്യക്കാർക്ക് വിസ ഒഴിവാക്കി തായ്‌ലൻഡ്, ഇനി പോക്കറ്റ് ചോരാതെ പോകാം, ഈ കാഴ്ചകള്‍ കാണാം!
പ്രകൃതി സൗന്ദര്യത്തിനും ക്ഷേത്രങ്ങൾക്കും പേരുകേട്ട രാജ്യമാണ് തായ്‍ലൻഡ്. ഇപ്പോഴിതാ തായലന്‍ഡില്‍ നിന്നും ഇന്ത്യൻ സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ തായലൻഡിലേക്ക് വിസ ഇല്ലാതെ സഞ്ചരിക്കാം. 2023 നവംബർ 10 മുതൽ 2024 മെയ് 10 വരെ വരെയാണ് ഈ ആനുകൂല്യം. രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 8000 രൂപയാണ് തായ്‌ലൻഡ് സന്ദര്‍ശക വിസയ്ക്ക് ഈടാക്കുന്നത്. തായ്‌ലൻഡ് ടൂറിസം വകുപ്പിന്‍റെ പ്രഖ്യാപനം അനുസരിച്ച് 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ രാജ്യത്ത് തങ്ങാം. പ്രകൃതിസൗന്ദര്യം നിറഞ്ഞതും തായ്‍ലൻഡ് സന്ദര്‍ശിക്കുമ്പോള്‍ അനുഭവിക്കാനുള്ളതുമായ മികച്ച സ്ഥലങ്ങളാണ് ഖാവോ യായ്, മേ ഹോങ് സൺ, ഹുവാ ഹിൻ, കോ യാവോ നോയി, സുഖോതായ് എന്നിവ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...