സ്ഥാപനത്തിന്റെ പണവുമായി സഞ്ചരിക്കവെ നഗരത്തിലെ ഒരു ജനവാസ മേഖലയില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് തന്റെ കണ്ണില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ സ്‍പ്രേ ചെയ്തുവെന്നും തുടര്‍ന്ന് പണവുമായി കടന്നുകളഞ്ഞെന്നും ഇയാള്‍ സ്ഥാപന മേധാവികളെ അറിയിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം കൈക്കലാക്കാന്‍ വേണ്ടി പിടിച്ചുപറി നാടകം നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയിലായിരുന്നു സംഭവം. 78,000 റിയാല്‍ ആണ് അഞ്ചംഗം സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ജിദ്ദയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് കേസിലെ മുഖ്യപ്രതി. സ്ഥാപനത്തിന്റെ പണവുമായി സഞ്ചരിക്കവെ നഗരത്തിലെ ഒരു ജനവാസ മേഖലയില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് തന്റെ കണ്ണില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ സ്‍പ്രേ ചെയ്തുവെന്നും തുടര്‍ന്ന് പണവുമായി കടന്നുകളഞ്ഞെന്നും ഇയാള്‍ സ്ഥാപന മേധാവികളെ അറിയിക്കുകയായിരുന്നു. കമ്പനി പരാതി നല്‍കിയതു പ്രകാരം പൊലീസ് അന്വേഷണം നടത്തി. മറ്റ് നാല് പേരുമായി ചേര്‍ന്ന് ഇയാള്‍ തന്നെ ആസൂത്രണം ചെയ്‍ത നാടകമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കിട്ടുന്ന പണത്തിന്റെ ഒരു വിഹിതമാണ് മറ്റ് നാല് പേര്‍ക്കും മുഖ്യപ്രതി വാഗ്ദാനം ചെയ്‍തിരുന്നത്. തുടര്‍ന്ന് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ എരിത്രിയന്‍ പൗരനും മറ്റ് നാല് പേര്‍ യെമനികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read also: സൗദിയിൽ വ്യവസ്ഥകൾ പാലിക്കാത്ത ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
നുഴഞ്ഞുകയറ്റക്കാരെ സഹായിച്ചു; സൗദിയില്‍ യുവാവ് പിടിയില്‍
റിയാദ്: സ്വന്തം നാട്ടുകാരായ നുഴഞ്ഞുകയറ്റക്കാരെ സഹായിച്ച യെമന്‍ യുവാവ് സൗദി അറേബ്യയില്‍ പിടിയില്‍. നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ സൗകര്യം നല്‍കിയ യെമനിയെ അബഹ സുല്‍ത്താന്‍ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി യുവാവാണ് പിടിയിലായത്.
നുഴഞ്ഞുകയറ്റക്കാരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. യെമന്‍ പൗരനെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി അസീര്‍ പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ജിസാനില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ സൗദി പൗരനെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹരഥില്‍ വെച്ച് സുരക്ഷാസേന അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ പത്ത് എത്യോപ്യക്കാരെ വാഹനത്തില്‍ കടത്തുന്നതിനിടെയാണ് സൗദി പൗരന്‍ പിടിയിലായത്.
Read More - ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമം; പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍
