ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ സാന്നിധ്യം; ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കരുതെന്ന് സൗദി അധികൃതർ

Published : Jan 30, 2025, 01:05 PM IST
ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ സാന്നിധ്യം; ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കരുതെന്ന് സൗദി അധികൃതർ

Synopsis

ലബോറട്ടറിയിൽ നടത്തിയ പരിശോധനകളിൽ ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

റിയാദ്: ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ സാന്നിധ്യത്തെ തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുതെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ലബോറട്ടറി പരിശോധനകളില്‍ ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് എസ്എഫ്ഡിഎ പ്രസ്താവനയില്‍ അറിയിച്ചു. 

ഇത് കഴിച്ചാൽ ഉപഭോക്താക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.  2-3 കിലോ പാക്കുകളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഉൽപ്പന്നത്തിന്‍റെ തീയതി-  02/12/2024, കാലാവധി- 01/04/2025, ബാച്ച് നമ്പര്‍ - B09M24NW. ഈ ഉൽപ്പന്നം കഴിക്കുന്നത് ഒഴിവാക്കാനും കൈവശമുള്ളത് നശിപ്പിക്കാനും  അധികൃതര്‍  അഭ്യർഥിച്ചു. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉൽപ്പന്നം വിപണിയിൽ നിന്ന് പിന്‍വലിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 

(പ്രതീകാത്മക ചിത്രം)

Read Also -  ടിക്കറ്റ് നിരക്കിൽ 22 ശതമാനം വരെ ലാഭിക്കാം, വിമാന യാത്രയ്ക്കും 'നല്ല' ദിവസം; ഇക്കാര്യങ്ങൾ ഓർത്തുവെച്ചോളൂ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം
സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു