Rifa Mehnu : തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

By Web TeamFirst Published Mar 1, 2022, 9:06 PM IST
Highlights

ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി റിഫ അവസാനം പോസ്റ്റ് ചെയ്തത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ.

ദുബൈ: മലയാളി വ്‌ലോഗര്‍ (vlogger) റിഫ മെഹ്നുവിന്റെ (Rifa Mehnu) വിയോഗം വിശ്വസിക്കാനാകാതെ സോഷ്യല്‍ മീഡിയയും (social media) സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രി വരെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ. തിങ്കളാഴ്ച റിഫ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ ഏറെ സന്തോഷവതിയായി കാണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അപ്രതീക്ഷിതമായി മാരണവാര്‍ത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് റിഫയുടെ ഫോളോവേഴ്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി റിഫ അവസാനം പോസ്റ്റ് ചെയ്തത്. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിങ് ചെയ്തിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. വ്ളോ​ഗിംങ് കൂടാതെ റിഫയും ഭർത്താവും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്.ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും റിഫയ്ക്കുണ്ട്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ കഴിഞ്ഞ മാസമാണ്  ദുബൈയില്‍ എത്തിയത്.  ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം.

ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

മലയാളി വ്ലോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ച നിലയില്‍

ഭാര്യ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തു; വിവാഹമോചനം തേടി യുവാവ്

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ഭാര്യ വാട്‌സാപ്പില്‍ (Whatsapp) ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം (divorce) തേടി യുവാവ്. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

വിവാഹ മോചന കേസ് ഫയല്‍ ചെയ്ത സൗദി യുവാവിന് അനുകൂലമായാണ് ജിദ്ദ സിവില്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവില്‍ നിന്ന് ലഭിച്ച സ്ത്രീധനവും സ്വര്‍ണവും യുവതി തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി രേഖകള്‍ പ്രകാരം പരാതിക്കാരനായ യുവാവും യുവതിയും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് സൗദി യുവാവ് യുവതിക്ക് 50,000  റിയാല്‍ പണവും കുറച്ച് സ്വര്‍ണവും നല്‍കി. കുറച്ചുനാള്‍ കഴിഞ്ഞ് വിവാഹ പാര്‍ട്ടി നടത്താമെന്ന് ധാരണയുമായി. ഭാര്യ തന്നെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തെന്നും ഭാര്യയുമായി സംസാരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ പിതാവിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഭാര്യയോട് ഒന്നുകില്‍ തിരികെ വീട്ടില്‍ വരാനോ അല്ലെങ്കില്‍ സ്ത്രീധനം തിരികെ നല്‍കാനോ ആവശ്യപ്പെടുകയായിരുന്നെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യുവാവിന്റെ സ്വഭാവം മോശമാണെന്നും തന്റെ മകള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞത് യുവാവ് സമ്മതിച്ചില്ലെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. എന്നാല്‍ യുവാവ് ഇത് നിഷേധിച്ചു. രണ്ട് ഭാഗത്ത് നിന്നുമുള്ള വാദം കേട്ട കോടതി വിവാഹ മോചനം അനുവദിക്കുകയും യുവതി സ്ത്രീധനം തിരികെ നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു. 

 

click me!