ശനിയാഴ്‍ച രാത്രി വരെ ജോലി ചെയ്‍ത ശേഷം വിശ്രമിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. ഞായറാഴ്‍ച ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അബുദാബി: പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്ട് തച്ചമ്പാറ മുത്തുക്കുറുശി പെരുമങ്ങാട്ടു ചേരിക്കല്‍ വീട്ടില്‍ അമല്‍ സാബു (22) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അബുദാബി (Abu Dhabi) മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്‍ച രാത്രി വരെ ജോലി ചെയ്‍ത ശേഷം വിശ്രമിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. ഞായറാഴ്‍ച ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നുവെന്ന് അദ്ദേഹം ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ അറിയിച്ചു. 

Read also: മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു; വാഹനം ഓടിച്ച യുവതി കസ്റ്റഡിയില്‍

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
അജ്‍മാന്‍: മലപ്പുറം സ്വദേശിയായ യുവാവ് അജ്‍മാനില്‍ (Ajman, UAE) നിര്യാതനായി. ചങ്ങരംകുളം ടിപ്പു നഗര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മിര്‍ഷാദ് (32) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. അജ്‍മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. 

ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: അസുഖ ബാധിതനായി ബഹ്റൈനിലെ (Bahrain) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം (Thiruvananthapuram) പാറശാല പാലിയോട് സ്വദേശി ജസ്റ്റിന്‍ രാജ് (40) ആണ് മരിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. കണ്‍സ്‍ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്‍തു വരികയായിരുന്നു.

വിട്ടുമാറാത്ത പനിയും തലവേദനയും ബാധിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ രാജ് ചികിത്സ തേടിയത്. സല്‍മാനിയ ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ അദ്ദേഹത്തിന് ടി.ബിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിവരികയായിരുന്നു. കൂടാതെ തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്‍ത്രക്രിയക്കും വിധേയനാക്കേണ്ടി വന്നു. ഇതിന് ശേഷം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

Read also: ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി

ജസ്റ്റിന്‍ രാജിന്റെ അവസ്ഥ മനസിലാക്കിയ ഹോപ് ബഹ്റൈന്‍ (Hope Bahrain) പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബഹ്റൈന്‍‌ ഇന്ത്യന്‍ എംബസി (Indian Embassy in Bahrain) സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ വെച്ച് ജസ്റ്റിന്റെ ഭാര്യ അജിത, അദ്ദേഹത്തിന്റെ അവസ്ഥ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അംബാസഡര്‍ അറിയിക്കുകയും ചെയ്‍തു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സ്‍നേഹ, സ്‍നേഹിത്ത് എന്നിവരാണ് മക്കള്‍.