സൗദിയില്‍ ബുധനാഴ്ച വരെ കൊടും ചൂട്; 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താമെന്ന് മുന്നറിയിപ്പ്

Published : Jun 20, 2022, 02:41 PM ISTUpdated : Jun 20, 2022, 03:06 PM IST
സൗദിയില്‍ ബുധനാഴ്ച വരെ കൊടും ചൂട്; 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താമെന്ന് മുന്നറിയിപ്പ്

Synopsis

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഷര്‍ഖിയ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാംബുവിനും ഇടയിലുള്ള ചില ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47,50 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ ചൂട്വന്‍തോതില്‍ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഞായറാഴ്ച മുതല്‍ വരുന്ന ബുധനാഴ്ച വരെ രാജ്യത്ത് ചൂട് ഉയരുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയേക്കാമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഷര്‍ഖിയ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാംബുവിനും ഇടയിലുള്ള ചില ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47,50 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ്, അല്‍ ഖസിം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. 

സൗദിയില്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,910 നിയമലംഘകര്‍

കൊടുംചൂടില്‍ 'വിയര്‍ത്ത്' യുഎഇ; താപനില 50 ഡിഗ്രിയിലേക്ക്

അബുദാബി: അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്.

ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ 48 ഡിഗ്രിയായിരുന്നു ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അല്‍ ഐനിലാണ് ഏറ്റവും ഉയര്‍ന്ന താപനില (51.8) രേഖപ്പെടുത്തിയത്. 

പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല

റിയാദ്: സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാനും പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. അടുത്തിടെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം സൗദി നീക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ്.

വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്; 12 പേര്‍ അറസ്റ്റില്‍

സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്രവാസികള്‍ക്ക് സാധുതയുള്ള വിസയും പാസ്‌പോര്‍ട്ടും ഉണ്ടാവണമെന്നും യാത്ര പോകുന്ന രാജ്യത്തെ പ്രവേശന നിബന്ധനകള്‍ പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലേക്ക് തിരികെ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. പക്ഷേ ഇവരുടെ കൈവശം സാധുതയുള്ള വിസയും റെസിഡന്‍സി ഐഡിയും ഉണ്ടായിരിക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ