അറസ്റ്റിലായവരില്‍ 9,784 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,983   പേരെ പിടികൂടിയത്.  2,143 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി.

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 15,910 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂണ്‍ ഒമ്പത് മുതല്‍ 16 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 9,784 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,983 പേരെ പിടികൂടിയത്. 2,143 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 226 പേര്‍. ഇവരില്‍ 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 50 ശതമാനം പേര്‍ എത്യോപ്യക്കാരും 10 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയേക്കും

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയതിന് ശേഷം പിടിയിലായി നിലവില്‍ ശിക്ഷയ്ക്ക് വിധേയമായവരുടെ ആകെ എണ്ണം 73,039 ആയി. 69,595 പുരുഷന്മാരും 3,444 സ്ത്രീകളുമാണ്. 

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല

റിയാദ്: സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാനും പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. അടുത്തിടെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം സൗദി നീക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ്.

സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്രവാസികള്‍ക്ക് സാധുതയുള്ള വിസയും പാസ്‌പോര്‍ട്ടും ഉണ്ടാവണമെന്നും യാത്ര പോകുന്ന രാജ്യത്തെ പ്രവേശന നിബന്ധനകള്‍ പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലേക്ക് തിരികെ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. പക്ഷേ ഇവരുടെ കൈവശം സാധുതയുള്ള വിസയും റെസിഡന്‍സി ഐഡിയും ഉണ്ടായിരിക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.