10 ദിവസം ശമ്പളത്തോട് കൂടിയ അവധി, വർക്ക് ഫ്രം ഹോം സൗകര്യം; വിവാഹിതരാകാൻ പോകുന്നവരേ സന്തോഷ വാർത്തയുമായി ദുബൈ

Published : Jan 14, 2025, 04:56 PM IST
10 ദിവസം ശമ്പളത്തോട് കൂടിയ അവധി, വർക്ക് ഫ്രം ഹോം സൗകര്യം; വിവാഹിതരാകാൻ പോകുന്നവരേ സന്തോഷ വാർത്തയുമായി ദുബൈ

Synopsis

കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സാമ്പത്തിക, സാമൂഹിക പിന്തുണയടക്കം ഉറപ്പാക്കാനുമുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് തീരുമാനം. 

ദുബൈ: വിവാഹം കഴിക്കുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം.

ദുബൈ ഗവൺമെന്‍റ് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയ 10 ദിവസത്തെ അവധിയും സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പ്രസവാവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദൂര ജോലിക്കുള്ള അനുവാദവുമാണ് പുതിയ പ്രഖ്യാപനങ്ങള്‍. പ്രസവാവധിക്ക് ശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷത്തേക്കാണ് ഈ സൗകര്യം ലഭിക്കുക. സ്ഥിരത, ജീവിതമൂല്യം ഉയര്‍ത്തുക, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്തുണകള്‍ നല്‍കി വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. 

എമിറാത്തി കുടുംബങ്ങളുടെ ശാക്തീകരണവും, സ്ഥിരതയും വളര്‍ച്ചയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പത്നി ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമ അല്‍ മക്തൂം ആണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന് പുറമെ ദുബൈ വെഡ്ഡിങ്സ് പ്രോഗ്രാമിന്‍റെ ഗുണഭോക്താക്കള്‍ക്ക് ഭവന വായ്പയുടെ പ്രതിമാസ പ്രീമിയം 3,333 ദിര്‍ഹം ആക്കിയിട്ടുണ്ട്. ഇവരുടെ മാസവരുമാനം 30,000 ദിര്‍ഹത്തില്‍ കവിയരുതെന്ന നിബന്ധനയുണ്ട്. 

(പ്രതീകാത്മക ചിത്രം)

Read Also -  കിടിലൻ ഇളവുമായി ബജറ്റ് എയർലൈൻ; യാത്രക്കാർക്ക് സന്തോഷം, സാധനങ്ങൾ കുറക്കേണ്ട, ബാഗേജ് അലവൻസ് കൂട്ടി എയർ അറേബ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം