സൗദിയിലെ കിങ് സൽമാൻ വനസംരക്ഷണ മേഖലയിൽ 10 ലക്ഷം തൈകൾ നടുന്നു

Published : Jan 17, 2024, 05:35 PM IST
സൗദിയിലെ കിങ് സൽമാൻ വനസംരക്ഷണ മേഖലയിൽ 10 ലക്ഷം തൈകൾ നടുന്നു

Synopsis

ഇതിലൂടെ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനും ടൺ കണക്കിന് കാർബൺ ആഗിരണം ചെയ്യുന്നതിനും ഹരിത സസ്യവത്കരണം വർധിപ്പിക്കുന്നതിനും മരുഭൂപ്രദേശങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്.

റിയാദ്: സൗദി വടക്കൻ മേഖലയിലെ കിങ് സൽമാൻ പ്രകൃതി സംരക്ഷിത പ്രദേശത്ത് 10 ലക്ഷം തൈകൾ നടുന്നു. കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെൻറ് അതോറിറ്റിയും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് സംരക്ഷിത ഭൂമികളിൽ സ്വാഭാവികവുമായ വളരുന്ന 13 ഇനം തദ്ദേശീയ വന്യ സസ്യയിനത്തിൽപ്പെട്ട ഇത്രയും മരങ്ങൾ നട്ടുപിടിക്കുന്നത്. 

സംരക്ഷിത പ്രദേശത്തിൻറെ പരിധിയിലുള്ള മആരിക്, ഖാഅ് ബുആൻ, അൽമുഗീറ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ഇവ നടുന്നത്. ഇതിലൂടെ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനും ടൺ കണക്കിന് കാർബൺ ആഗിരണം ചെയ്യുന്നതിനും ഹരിത സസ്യവത്കരണം വർധിപ്പിക്കുന്നതിനും മരുഭൂപ്രദേശങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. സൗദിയുടെ വടക്ക് 1,30,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിൽ സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ സംരക്ഷിത പ്രദേശം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രകൃതിദത്ത വന്യജീവി സംരക്ഷണ കേന്ദ്രമാണ്.

Read Also - ഗംഭീര ഓഫര്‍! ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകള്‍; ഗ്ലാമറസ് ജോലി വേണോ? 5000 പേർക്ക് വാതിൽ തുറന്ന് എയര്‍ലൈൻ

തൊഴിൽ വിസ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത്  ജനുവരി 26 വരെ നീട്ടി

റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ജനുവരി 26 വരെ സാവകാശം അനുവദിച്ചതായി ചൊവ്വാഴ്ച മുംബൈയിലെ സൗദി കോൺസുലേറ്റ് ഇന്ത്യൻ ട്രാവൽ ഏജൻസികളെ നേരിട്ട് അറിയിച്ചു. 

സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിനുള്ള പാസ്പോർട്ടുകൾ ജനുവരി 15 മുതൽ കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കില്ലെന്നും പകരം പുറംകരാർ ഏജൻസിയായ വി.എഫ്.എസ് വഴി വിരലടയാളം നൽകി സമർപ്പിക്കണമെന്നുമാണ് സർക്കുലർ മുഖാന്തിരം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സാവകാശം ലഭിച്ചതോടെ പാസ്പോർട്ട് കോൺസുലേറ്റുകൾ നേരിട്ട് സ്വീകരിക്കുന്നത് 10 ദിവസം കൂടി തുടരും.

വി.എഫ്.എസിലെത്തി വിരലടയാളം നൽകണമെന്ന നിബന്ധന വന്നതോടെ വിസ ലഭിച്ച തൊഴിലാളികളും അടിയന്തിര പ്രോജക്ടുകളിലേക്ക് തൊഴിലാളികളെ കാത്തുനിൽക്കുന്ന കമ്പനികളും പ്രതിസന്ധിയിലായിരുന്നു. സമയം അനുവദിച്ച്‌ പുതിയ നിർദേശം വന്നതോടെ താത്കാലിക പരിഹാരം ലഭിച്ചതിൻറെ ആശ്വാസത്തിലാണ് ട്രാവൽ ഏജൻസികളും തൊഴിലാളികളും തൊഴിലുടമകളും. ഉത്തരേന്ത്യയിൽ അടക്കം വി.എഫ്.എസിന് പരിമിതമായ സേവന കേന്ദ്രങ്ങളാണ് ഉള്ളതെന്ന വസ്തുത മനസ്സിലാക്കി കൂടുതൽ ശാഖകൾ തുറക്കും വരെ ഇളവ് അനുവദിക്കണമെന്നാണ് ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നത്. പുതിയ നിയമം പ്രാബല്യത്തിലായാൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി