
റിയാദ്: സൗദി അറേബ്യയില്‍ പിടികിട്ടാപ്പുള്ളിയായ തീവ്രവാദി ബെല്‍റ്റ് ബോംബ് ധരിച്ചു സ്വയം പൊട്ടിത്തെറിച്ചു ജീവനൊടുക്കി. സുരക്ഷാ സേനകള്‍ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയായ അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ബക്കരി അല്‍ ഷഹരിയാണ് ബുധനാഴ്ച രാത്രി ജിദ്ദയിലെ അല്‍സാമിറില്‍ സ്വയം പൊട്ടിത്തെറിച്ചത്.
വാണ്ടഡ് ലിസ്റ്റില്‍ പെട്ട പ്രതിയുടെ ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേനകള്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വക്താവ് അറിയിച്ചു. ഒരു പാക്കിസ്ഥാനിക്കും മുന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു
ഭിന്നശേഷിയുള്ള കുട്ടിയെ മര്‍ദ്ദിച്ച പ്രവാസി അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയിലെ വാദി അല്‍ ദവാസിര്‍ ഗവര്‍ണറേറ്റില്‍ ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച പ്രവാസി അറസ്റ്റില്‍. ഈജിപ്ത് സ്വദേശി കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കുട്ടിയെ ഉപദ്രവിച്ചയാളെ അടിയന്തരമായി അറസ്റ്റ് ചെയ്യാന്‍ സൗദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സഊദ് അല്‍ മുഅജബ് ഉത്തരവിട്ടിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സംബന്ധിച്ച് മോണിറ്ററിങ് സെന്റര്‍ പരാതി നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക കേന്ദ്രം അറിയിച്ചു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാദി ദവാസിര്‍ പൊലീസ് അറിയിച്ചു.
സൗദിയില്‍ തൊഴില്‍ ചൂഷണം തടയാന്‍ നടപടി
കേടായ മാംസം സൂക്ഷിച്ചു; പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും ആജീവനാന്ത വിലക്കും
റിയാദ്: സൗദി അറേബ്യയില്‍ കേടായ മാംസം സൂക്ഷിച്ചതിന് പിടിയിലായ രണ്ട് പ്രവാസികള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും പിഴയും വിധിച്ചു. സൗദി അറേബ്യയിലെ അല്‍ ജൗഫ് പ്രവിശ്യയില്‍പെട്ട ദോമത്തുല്‍ജന്ദല്‍ എന്ന സ്ഥലത്തു നിന്നാണ് ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശ് പൗരനും പിടിയിലായത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തണമെന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനും സകാക്ക ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
പിടിയിലായവരുടെ താമസ സ്ഥലത്ത് വാണിജ്യ ആവശ്യത്തിനായി വന്‍തോതില്‍ മാംസം സൂക്ഷിച്ചിരുന്നു. ഉറവിടം വ്യക്തമാക്കാതെയും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയും സൂക്ഷിച്ച മാംസം കേടായ നിലയിലുമായിരുന്നു. സൗദി വാണിജ്യ മന്ത്രാലയവും നടത്തിയ പരിശോധനയില്‍ രണ്ടായിരം കിലോയിലധികം മാസംമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഇവ ഉപയോഗശൂന്യമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ