Asianet News MalayalamAsianet News Malayalam

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹ​നാപകടം; പ്രവാസി മലയാളി മരിച്ചു

മരുഭൂമിയിലെ റി​ഗ് സൈറ്റിലേക്ക് പോകവെ വാഹനം ഓഫ് റോഡിൽ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ

Malayali expat died in a road accident in UAE
Author
Abu Dhabi - United Arab Emirates, First Published Aug 12, 2022, 9:20 AM IST

അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീൻ (40) ആണ് മരിച്ചത്. അബുദാബി നാഷണൽ ഓയിൽ കമ്പനി ജീവനക്കാരനായ ഷിഹാബുദ്ദീൻ ജോലി സ്ഥലത്തേക്ക് പോകവെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

മരുഭൂമിയിലെ റി​ഗ് സൈറ്റിലേക്ക് പോകവെ ഷിഹാബുദ്ദീനും സംഘവും യാത്ര ചെയ്‍തിരുന്ന വാഹനം ഓഫ് റോഡിൽ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുക്രിയൻ യഹ്‍‍യയുടെയും നഫീസയുടെയും മകനാണ്. ഭാര്യ - റൈ​ഹാനത്ത്. മക്കൾ - ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാൻ മുഹമ്മദ് (2). സഹോദരങ്ങൾ - നാസർ, നദീറ, ബുഷ്റ. ബനിയാസ് സെൻട്രല്‌ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read also: യുഎഇ പ്രവാസി നാട്ടിൽ നിര്യാതനായി

രണ്ടുമാസം മുമ്പ് സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലയച്ചു
റിയാദ്: രണ്ട് മാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഹായിലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ലക്‌നോ സ്വദേശി ഇമ്രാന്‍ അലിയുടെ (28) മൃതദേഹമാണ് സാമൂഹികപ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടില്‍ അയച്ചത്. 

അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലക്‌നോ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (എസ്.ഡി.പി.ഐ) ലക്‌നോ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.

സൗദി അറേബ്യയിൽ റോഡ് സൈഡിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്ന് അധികൃതരുടെ നിര്‍ദേശം

പ്രവാസി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങാം
റിയാദ്: സൗദി അറേബ്യയിൽ ഗാര്‍ഹിക തൊഴിലാളികളുടെ വിസയില്‍ ജോലി ചെയ്യുന്നവർക്ക്​, നാല് കാരണങ്ങളില്‍ ഒന്നുണ്ടെങ്കിൽ സ്‍പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം. നിശ്ചിത കാരണങ്ങളുണ്ടെങ്കിൽ മറ്റൊരു തൊഴിൽ ദാതാവിന്റെ പേരിലേക്ക് സ്‍പോൺസർഷിപ്പ് മാറാൻ അനുവദിക്കുന്ന പരിഷ്കരണങ്ങളുടെ കൂട്ടത്തിലാണ് ഫൈനൽ എക്സിറ്റിനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. ജൂൺ 28ന്​മാനവ - വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ്​ ഫൈനൽ എക്സിറ്റിനുള്ള വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നത്.

ഗാർഹിക തൊഴിലാളിയുടെ പരാതിയെ തുടർന്ന് ലേബർ ഓഫീസ്, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ അവസാനിപ്പിച്ചാൽ, തൊഴിലാളിയുടെ രാജ്യത്തിന്റെ എംബസിയിൽ നിന്നുള്ള കത്ത് ഹാജരാക്കിയാൽ, തൊഴിലുടമ മരിച്ചാൽ. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനും അനുമതിയുണ്ട്. സ്‍പോൺസർഷിപ്പ് മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്‍പോൺസർ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം), തൊഴിൽ തർക്ക കേസിൽ പൊലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴിൽ കോടതിയിൽ ഹാജരാവാതിരുന്നാൽ എന്നിവയാണ് നാല് കാരണങ്ങള്‍.

കേടായ മാംസം സൂക്ഷിച്ചതിന് പിടിയിലായ പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും ആജീവനാന്ത വിലക്കും

Follow Us:
Download App:
  • android
  • ios