
മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. തിരുവനന്തപുരം പെരുമാതുറ ഒറ്റപ്പനമൂട് തെരുവിൽ വീട്ടിൽ അബ്ദുൽ ഗഫൂർ ആണ് മസ്ക്കറ്റിലെ ഗാലയിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ബാവകുഞ്ഞു. മാതാവ്: റഹ്മാ ബീവി. റബീനയാണ് ഭാര്യ. മകൻ: ആരിഫ്. ബുർജീൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആമിറാത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam