മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം, സൗദി വിമതർക്ക് പൊതുമാപ്പ് നൽകാൻ ഉത്തരവിട്ട് കിരീടാവകാശി

Published : Mar 04, 2025, 03:51 PM IST
മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം, സൗദി വിമതർക്ക് പൊതുമാപ്പ് നൽകാൻ ഉത്തരവിട്ട് കിരീടാവകാശി

Synopsis

മടങ്ങിവരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ 990 എന്ന നമ്പറിൽ ബന്ധപ്പെടണം

റിയാദ്: സൗദി അറേബ്യക്കെതിരെ വിദേശങ്ങളിൽ ബാഹ്യശക്തികളാൽ സ്വാധീനിക്കപ്പെട്ട് വിമതരായി മാറിയ, എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെടാത്തവർക്ക് മാപ്പ് നൽകാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശം. എംബിസി ചാനലിലെ ‘ഹികായത്ത് വഅദ്’ (പ്രോമിസ് സ്റ്റോറി) എന്ന പരിപാടിയിൽ സംസാരിക്കവെ രാജ്യരക്ഷ തലവൻ അബ്ദുൽ അസീസ് അൽ ഹുവൈരിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ബാഹ്യസ്ഥാപനങ്ങളാൽ ചൂഷണം ചെയ്യപ്പെട്ട വിമതരെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തിടത്തോളം കാലം അനന്തരഫലങ്ങൾ നേരിടാതെ സ്വദേശത്തേക്ക് മടങ്ങാൻ രാജ്യം ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ വഞ്ചിക്കപ്പെട്ടവർക്ക് മാപ്പ് നൽകാനാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചത്. അവരുടെ എതിർപ്പ് പ്രത്യയ ശാസ്ത്രപരമായ സ്വാധീനത്തിന്റെ തലത്തിൽ തുടരുകയാണെങ്കിലും രാജ്യത്തിനുള്ളിലെ ക്രിമിനൽ കേസുകളിൽ പെടാത്തവരാണെങ്കിൽ അവർക്ക് ഒരു ശിക്ഷയുമില്ലാതെ മടങ്ങിവരാം. അവരുടെ തിരിച്ചുവരവിനെ സൗദി സ്വാഗതം ചെയ്യുന്നു. മടങ്ങിവരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ 990 എന്ന നമ്പറിൽ ബന്ധപ്പെടണം. 

read more: റമദാനിൽ പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചാൽ 100 കുവൈത്ത് ദിനാർ വരെ പിഴ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ