
മസ്‌കറ്റ്: അപകടകരവും പൊതുജനങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നതുമായ രീതിയില്‍ വാഹനമോടിച്ച മൂന്നുപേര്‍ ഒമാനില്‍ അറസ്റ്റില്‍. സെന്‍ട്രല്‍ പൊലീസ് കമാന്‍ഡാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ വാഹനങ്ങളും പിടിച്ചെടുത്തു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ചു; ഒമാനില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍
മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക. രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
മസ്‌കറ്റില്‍ നിന്ന് എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 122 സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തും. ആഴ്ചയില്‍ 18 അധിക സര്‍വീസുകളും ഉണ്ടാകും. ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും ആഴ്ചയില്‍ 10 സര്‍വീസുകളും ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളും ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യും.
സ്‌പെയര്‍ ടയറിനുള്ളില്‍ 29 കിലോ ഹാഷിഷ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുഎഇയില്‍ ഡ്രൈവര്‍ അറസ്റ്റില്‍
ഒമാന്‍ നിര്‍മ്മിത ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍
ദോഹ: ഒമാനിലെ ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ കര്‍വ മോട്ടേഴ്‌സ് നിര്‍മ്മിച്ച ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍ എത്തിച്ചു. ദുബൈ എക്‌സ്‌പോയില്‍ കര്‍വയുടെ ബസും കാറും പ്രദര്‍ശിപ്പിച്ചിരുന്നു.
ഫാക്ടറി തുടങ്ങി ഏകദേശം ഒരു മാസം തികയുന്നതിന് മുമ്പാണ് ബസുകള്‍ നിര്‍മ്മിച്ച് കയറ്റി അയച്ചു തുടങ്ങിയത്. ഈ വര്‍ഷം നടക്കുന്ന ഫിഫ ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ക്ക് യാത്ര ചെയ്യാനും കര്‍വ മോട്ടോഴ്‌സിന്റെ ഒമാന്‍ നിര്‍മ്മിത ബസുകള്‍ ഉപയോഗിക്കും. ആദ്യ ബാച്ചിലെ 34 ബസുകളാണ് സുഹാറിലെ അല്‍ മദീനയുടെ ലോജിസ്റ്റിക് ഹബ്ബില്‍ എത്തിച്ചത്. ഇവിടെ നിന്നും ബസുകള്‍ കപ്പല്‍ വഴി ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. ജൂണ്‍ 23നാണ് കര്‍വ മോട്ടേഴ്‌സ് ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ തുറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ