കാറുമായി കടന്ന മോഷ്ടാവിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

മസ്‌കറ്റ്: ഒമാനില്‍ വാഹനം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനവുമായി കടന്നുകളഞ്ഞ ആളെയാണ് പിടികൂടിയത്. 

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അമീറാത്ത് വിലായത്തിലായിരുന്നു സംഭവം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. കാറുമായി കടന്ന മോഷ്ടാവിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. വാഹനങ്ങള്‍ ഓണാക്കിയിട്ട് കടകളിലോ എടിഎം കൗണ്ടറുകളിലോ കയറരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഒമാനില്‍ വാഹനാപകടം; ഒരു പ്രവാസി മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെയ്‍ക്കരുത്; ഒമാനില്‍ മുന്നറിയിപ്പുമായി അധികൃതര്‍

മസ്‍കത്ത്: ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെയ്‍ക്കരുതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. നിരവധി പ്രശ്ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

വയര്‍ലെസ് നെറ്റ്‍വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‍നങ്ങള്‍ക്ക് പുറമെ ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ബാധിക്കും. ഒപ്പം വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവാത്തത് പോലുള്ള മറ്റ് സങ്കീര്‍ണതകളും ഇതില്‍ ഒളിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം നെറ്റ്‍വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ കണക്ഷന്റെ ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കും. ഒപ്പം കണക്ഷന്‍ പങ്കുവെയ്‍ക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അവയുടെ സുരക്ഷിതമായ പരിധികളിലല്ല ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വരെ കാണമാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

ഗള്‍ഫ് കറന്‍സികളുടെ മൂല്യം സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു; പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്

ഒമാനില്‍ നിരോധിത വര്‍ണങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ പിടിച്ചെടുത്തു

മസ്‍കത്ത്: ഒമാനില്‍ നിരോധിത ചിത്രങ്ങളും വര്‍ണങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് നടപടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 3500ലേറെ പട്ടങ്ങള്‍ പിടിച്ചെടുത്തതായാണ് ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നത്.

ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ പരിശോധനയ്‍ക്ക് എത്തിയത്. രാജ്യത്തെ വിപണികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടിയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത തരത്തിലുള്ള നിറങ്ങളും മുദ്രകളും വ്യംഗ്യാർത്ഥത്തിലുള്ള മോശം പ്രയോഗങ്ങളും വാക്യങ്ങളും അടങ്ങിയ പട്ടങ്ങളാണ് പിടിച്ചെടുത്തതെന്നാണ് അധികൃതര്‍ അറിയിച്ചത്.