അമ്പത് കിലോയിലധികം മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികൾ പിടിയില്‍

Published : Nov 05, 2023, 09:08 PM ISTUpdated : Nov 05, 2023, 09:09 PM IST
അമ്പത് കിലോയിലധികം മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികൾ പിടിയില്‍

Synopsis

അമ്പത് കിലോയിലധികം ക്രിസ്റ്റൽ മെത്ത് ബോട്ടിൽ കടത്തിയതിനാണ് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.

മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ റോയൽ ഒമാൻ പൊലീസ് പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള മൂന്നു   പ്രവാസികളെയാണ് വടക്കൻ ബാത്തിനാ  ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്.

അമ്പത് കിലോയിലധികം ക്രിസ്റ്റൽ മെത്ത് ബോട്ടിൽ കടത്തിയതിനാണ് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read Also -  യുകെയില്‍ ജോലി തേടുന്നവര്‍ക്ക് മികച്ച അവസരങ്ങളുമായി റിക്രൂട്ട്മെന്‍റ്; കരിയര്‍ ഫെയര്‍ നാളെ മുതല്‍

അതേസമയം കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റിലായി. 12 വ്യത്യസ്ത കേസുകളിലാണ് ഇവര്‍ പിടിയിലായത്. ആകെ 11,250 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. 

വ്യത്യസ്ത തരം ലഹരിമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ക്രിസ്റ്റല്‍ മെത്, ഹാഷിഷ്, കെമിക്കല്‍, കഞ്ചാവ് എന്നിവയും പിടികൂടിയ ലഹരിമരുന്ന് ശേഖരത്തില്‍പ്പെടുന്നു. ഇതിന് പുറമെ രണ്ട് കിലോഗ്രാം ലിറിക്ക പൗഡര്‍, 3,200 സൈക്കോട്രോപിക് ഗുളികകള്‍, 15 കുപ്പി മദ്യം, കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് വിത്തുകള്‍, നാല് ലൈസന്‍സില്ലാത്ത തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയും പിടിച്ചെടുത്തു. കള്ളക്കടത്തിനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഇവ സൂക്ഷിച്ചതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവ്; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 12.57 ശതമാനം കുറവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികളുടെ വിദേശത്തേക്കുള്ള പണം അയയ്ക്കലില്‍ കുറവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് 12.57 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. സെപ്തംബറില്‍ 991 കോടി റിയാലാണ് പ്രവാസികള്‍ വിദേശത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇത് 1133 കോടി റിയാലായിരുന്നു.

പ്രതിമാസമുള്ള കണക്ക് നോക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്തംബറില്‍ മാത്രം പ്രവാസികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കലില്‍ എട്ടു ശതമാനം കുറവാണുണ്ടായത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാത്രമം പണമൊഴുക്ക് 10 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ജനുവരി-സെപ്തംബര്‍ കാലയളവില്‍ 9322 കോടി റിയാലാണ് വിദേശത്തേക്ക് അയച്ചത്. 2022ല്‍ ഈ കാലയളവില്‍ ഇത് 11,142 കോടി റിയാലായിരുന്നു. അതേസമയം മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക മേഖലാ രാജ്യഘങ്ങളിലേക്കുള്ള പണമൊഴുക്ക് 3.8 ശതമാനം കുറഞ്ഞതായി ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ