
മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന്(narcotics) കടത്താന്‍ ശ്രമിക്കുകയായിരുന്ന മൂന്ന് പ്രവാസികള്‍(Expats) പൊലീസിന്റെ പിടിയിലായി. മസ്‌കറ്റ് ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.
പിടിയിലായ മൂന്നു പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കടല്‍മാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ നിന്ന് 46 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മസ്‍കത്ത്: ഒമാനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം (Ministry of Heritage and tourism) പരിശോധന ശക്തമാക്കി. രാജ്യത്ത് ചില ഹോട്ടലുകളും മറ്റ് ടൂറിസം സ്ഥാപനങ്ങളും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദേശം നടപ്പാക്കാത്തതിന്റെ പേരില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ മസ്‍കത്തിലെ ഒരു ഹോട്ടലിനെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ട് മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും പുറത്തിറക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്ന് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികളാണ് നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുന്നത്. റസ്റ്റോറന്റുകളിലും മീറ്റിങുകളിലും മറ്റ് സ്ഥലങ്ങളിലുമെല്ലാം ആകെ ശേഷിയുടെ 50 ശതമാനം പേരെ മാത്രം പ്രവേശിപ്പിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സ്ഥാപനങ്ങളിലെ ജീവനക്കാരും അവിടെയെത്തുന്ന അതിഥികളും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അറിയിപ്പുകളില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam