
കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം ജനസംഖ്യ 49.8 ലക്ഷം പേരിലെത്തിയതായി കണക്കുകൾ. 2024 അവസാനത്തോടെയുള്ള കണക്കുകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് പുറത്ത് വിട്ടത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം 31ൽ എത്തി. വിദേശികളിൽ മൊത്തം ജനസംഖ്യയുടെ 20 ശതമാനവുമായി ഇന്ത്യക്കാർ ആണ് ഒന്നാമത്. 13 ശതമാനവുമായി ഈജിപ്ത് ആണ് രണ്ടാമത്.
പൊതു മേഖലയിൽ കുവൈത്തികൾ ഏറ്റവും കൂടുതലായി ജോലി ചെയ്തിരുന്നത് 77.52% എന്ന നിരക്കിലായിരുന്നു. ഇതിൽ കുവൈറ്റിയല്ലാത്തവരിൽ പൊതുമേഖലയിലെ ഏറ്റവും വലിയ വിഭാഗം ഈജിപ്ഷ്യൻസായിരുന്നു (7.25%), അതേസമയം, ഇന്ത്യക്കാർ 4.42% ആയിരുന്നു. സ്വകാര്യമേഖലയിലേക്കു വന്നാൽ, ഇന്ത്യക്കാർ 31.1% എന്ന ഉയർന്ന ശതമാനത്തിൽ ജോലി ചെയ്തിരുന്നതായും, ഈജിപ്ഷ്യൻസ് 25.4% ആയിരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. കുവൈറ്റികൾ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ 4.1% മാത്രമായിരുന്നു.
Read Also - ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസിൽ ഏർപ്പെടുന്നത് നിരോധിക്കാനൊരുങ്ങി കുവൈത്ത് മന്ത്രാലയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ