ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Jun 26, 2022, 8:43 PM IST
Highlights

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ഇവര്‍ മരുന്നുകള്‍ മോഷ്ടിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വ്യാജ ഉല്‍പ്പന്നങ്ങള്‍, ആള്‍മാറാട്ടം എന്നിവ കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അധികൃതരാണ് ഇവരെ പിടികൂടിയത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ഇവര്‍ മരുന്നുകള്‍ മോഷ്ടിച്ചത്. ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന ഒരാളുമായി ചേര്‍ന്നാണ് മരുന്നുകള്‍ മോഷ്ടിച്ചത്.

അതേസമയം ലഹരിമരുന്ന് കൈവശം വെച്ച രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റിലായിരുന്നു. കുവൈത്ത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

പഴയ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ച സ്ഥാപനത്തില്‍ റെയ്ഡ്

സാല്‍മിയ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ഇതില്‍ സംശയകരമായ സാഹചര്യത്തില്‍ കുവൈത്ത് പൗരനെയും ജിസിസി പൗരനെയും കണ്ടെത്തുകയായിരുന്നു. ഷാബു, വയാഗ്ര ഗുളികകള്‍, പണം എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം അംഗീകരിച്ചത്. വിഷയം എക്സിക്യൂട്ടിവ് ബോഡിയുടെയും നിയമവിഭാഗത്തിന്റെയും അഭിപ്രായം ആരായാനായി അയക്കാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ.

രാജ്യത്തെ പരിസ്ഥിതി - കുടുംബ നിയമങ്ങൾക്ക് അനുസൃതമായി നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നിയമ പരിഷ്കാരമായിരിക്കും കൊണ്ടുവരിക. ഒരാൾ പുക വലിക്കുന്നത് കൊണ്ട് ഒപ്പമുള്ള മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന പ്രവണത ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ശരാശരി പുകവലി കൂടുതലുള്ള രാജ്യമാണ് കുവൈത്ത്.

click me!