സംശയം തോന്നിയ ബാഗ് എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ സാധാരണയിലധികം ഭാരം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത് 12.5 കിലോഗ്രാം കഞ്ചാവ്. വിമാനത്താവളത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ദുബൈ കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് പിടിച്ചെടുത്തത്.
ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംശയം തോന്നിയ ബാഗ് എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ സാധാരണയിലധികം ഭാരം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിന്റെ ഉള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ആദ്യത്തെ ബാഗില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി 2.9 കിലോഗ്രാം, 2.7 കിലോഗ്രാം എന്നിങ്ങനെയാണ് കഞ്ചാവ് പിടികൂടിയത്. രണ്ടാമത്തെ ബാഗില്‍ നിന്നും 3.4 കിലോഗ്രാം, 3.5 കിലോഗ്രാം എന്നിങ്ങനെ രണ്ട് പ്ലാസ്റ്റിക് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ കസ്റ്റംസ് യൂണിറ്റുകളുടെ ഏകീകരണത്തിന്റെയും സഹകരണത്തിന്റെയും ഫലമായാണ് ലഹരിമരുന്ന് കടത്ത് തടയാനായതെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഇബ്രാഹിം കമാലി പറഞ്ഞു.
Read More - ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമം; പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍
അതേസമയം 2021 തുടക്കം മുതല്‍ 2022 മെയ് വരെ ഷാര്‍ജ പൊലീസിന്റെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം പിടിച്ചെടുത്ത് 13.5 കോടി ദിര്‍ഹം വിലയുള്ള ലഹരിമരുന്നുകളാണ്. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഇതേ കാലയളവില്‍ ഉദ്യോഗസ്ഥര്‍ ആകെ 200 ലഹരിമരുന്ന് കടത്ത് കേസുകള്‍ കൈകാര്യം ചെയ്തു. 822 കിലോഗ്രാം ക്രിസ്റ്റല്‍ മെത്, 94 കിലോ ഹാഷിഷ്, 251 കിലോ ഹെറോയിന്‍, 46 ലക്ഷം ലഹരി ഗുളികകള്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. അതേസമയം 81 ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും ഷാര്‍ജ പൊലീസ് സംഘടിപ്പിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 58.8 ശതമാനം കൂടുതലാണിത്. ഇതിന്റെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ 37.8 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
Read More - ലഹരിമരുന്ന് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; രണ്ടുപേര്‍ അറസ്റ്റില്‍
