ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലെ കിങ് ഫൈസല്‍ സ്‍ട്രീറ്റില്‍ അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിലാണ് പുതിയ റഡാര്‍ സ്ഥാപിച്ചത്. 

ഉമ്മുല്‍ ഖുവൈന്‍: ഗതാഗത നിയമ ലംഘനം പിടികൂടാന്‍ പുതിയ റഡാര്‍ സ്ഥാപിച്ചെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ്. ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലെ കിങ് ഫൈസല്‍ സ്‍ട്രീറ്റില്‍ അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിലാണ് പുതിയ റഡാര്‍ സ്ഥാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ റഡാര്‍ സ്ഥാപിച്ച വിവരം പൊലീസ് അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നവര്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ വേഗ നിയന്ത്രണം പാലിക്കണമെന്നും ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll to load tweet…

Read also: ബ്ലഡ് മണി ലഭിച്ച 40 ലക്ഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കാന്‍ തീരുമാനിച്ച് വിദ്യാര്‍ത്ഥിനിയുടെ പിതാവ്

യുഎഇയില്‍ 1,692 പുതിയ കൊവിഡ് കേസുകള്‍ കൂടി, ഒരു മരണം
​​​​​​​അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,692 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,726 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയതായി നടത്തിയ 2,93,159 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,37,037 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,17,583 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,311 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,143 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.