
റിയാദ്: ഇന്ത്യൻ വാണിജ്യ - വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ രണ്ടുദിവസത്തെ സന്ദർശനത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹം സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
പീയുഷ് ഗോയലിന് റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. അതിന് ശേഷം ജുബൈൽ ആൻഡ് യാംബു റോയൽ കമീഷന്റെ റിയാദിലെ ആസ്ഥാനത്ത് പോയ മന്ത്രി കമീഷൻ ചെയർമാൻ ഖാലിദ് അൽസാലെമുമായും ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പരസ്പരം പ്രയോജനകരമായ നിരവധി അവസരങ്ങളുണ്ടെന്നും അത് ഉപയോഗപ്പെടുത്താൻ കൂട്ടായ ശ്രമമുണ്ടാവണമെന്നും ഇരുവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
Read also: ചലച്ചിത്ര നിർമാണ മേഖലയിൽ കൈകോർക്കാൻ സൗദി അറേബ്യയും ഇന്ത്യയും
ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതു വിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ തിങ്കളാഴ്ച ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അമീർ അബ്ദുൽ അസീസ് ബിന്‍ സല്‍മാനോടൊപ്പം സംബന്ധിക്കും. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന്, ഊര്‍ജ സുരക്ഷ എന്നിവ ചര്‍ച്ചക്ക് വിഷയമാകും. ഇന്ത്യയിൽ 10,000 കോടി ഡോളര്‍ സൗദി അറേബ്യ നിക്ഷേപിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും.
Read also: സൗദി കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കൈമാറി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ