'പ്രൗഢഗംഭീരം അനുഗ്രഹീതം'; പുണ്യനഗരമായ മദീന സന്ദർശിച്ച് വി മുരളീധരനും സ്മൃതി ഇറാനിയും

Published : Jan 09, 2024, 12:11 PM IST
 'പ്രൗഢഗംഭീരം അനുഗ്രഹീതം'; പുണ്യനഗരമായ മദീന സന്ദർശിച്ച് വി മുരളീധരനും സ്മൃതി ഇറാനിയും

Synopsis

സൗദി ഭരണകൂടത്തിൻറെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും മദീനയിലെത്തിയത്.

റിയാദ്: ഇസ്‍ലാമിക പുണ്യനഗരമായ മദീന സന്ദർശിച്ചുവെന്നും മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരവും അനുഗ്രഹീതവുമാണെന്നും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കൊപ്പമാണ് മുരളീധരൻ മദീനയിയിലെത്തിയത്. 

സൗദി ഭരണകൂടത്തിൻറെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും മദീനയിലെത്തിയത്. ലോകത്തിലെ ആദ്യ മസ്ജിദായ ഖുബയും ഉഹ്ദ് പർവതവും പുണ്യകാഴ്ചകളായതായും മന്ത്രി പറഞ്ഞു. ഇസ്‍ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് തങ്ങളെ നയിച്ച സൗദി ഭരണകൂടത്തിെൻറ നിലപാട്, ഭാരതത്തിെൻറ സാംസ്കാരിക- ആധ്യാത്മിക സമഭാവനക്കുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also - ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 13 മരണം, മൂന്ന് പേർക്ക് പരിക്ക്; വാഹനങ്ങൾ കൂട്ടിയിടിച്ച് സൗദിയിൽ ദാരുണ അപകടം

ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാറൊപ്പിട്ടു

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.

തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും മന്ത്രി പഞ്ഞു. ഹജ്ജ് തീർത്ഥാടനത്തിൽ മഹ്‌റം (ആൺ തുണ) ഇല്ലാതെ സ്ത്രീകൾക്ക് വരാനുള്ള അവസാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. എല്ലാ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കി, മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസുലർ ജനറൽ ഷാഹിദ് ആലം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഇന്നലെ വൈകീട്ടാണ് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി. മുരളീധരനും ജിദ്ദയിലെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും