
റിയാദ്: കൊവിഡ് സാഹചര്യത്തിൽ യാത്ര തടസ്സപ്പെട്ട് സ്വന്തം നാടുകളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ-എൻട്രിയും സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധാകാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മാർച്ച് 31 വരെയാണ് താമസ രേഖയായ ഇഖാമയുടെയും സൗദിയിലേക്ക് തിരിച്ചുപോകാനുള്ള റീ-എൻട്രി വിസയുടെയും കാലാവധി തീർത്തും സൗജന്യമായി നീട്ടി നൽകുന്നത്. നേരത്തെ ജനുവരി 31 വരെ ഇവയുടെ കാലാവധി സൗജന്യമായി നീട്ടി നൽകിയിരുന്നു. അതാണിപ്പോൾ രണ്ട് മാസം കൂടി നീട്ടിയത്. ആയിരക്കണക്കിന് പ്രവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അബുദാബി: യുഎഇക്ക് പിന്നാലെ സൗദിക്ക് (Saudi Arabia) നേരെയും ഹൂതി ആക്രമണം (Houthi Attack). വ്യവസായ മേഖലയായ അഹമ്മദ് അല്‍ മസരിഹ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് പ്രവാസികള്‍ക്ക് പരുക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു. നിരവധി വര്‍ക്ക്ഷോപ്പുകളും സിവിലിയന്‍ വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. അൽ ജൌഫ് മേഖലയിൽ നിന്ന് വന്ന രണ്ട് ഡ്രോണുകൾ തകർത്തതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെ യുഎഇക്ക് നേരെയാണ് ആദ്യം ആക്രമണ ശ്രമമുണ്ടായത്. രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവ തകര്‍ത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി തൊടുത്ത മിസൈലുകളാണ് തകര്‍ത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയില്‍ പതിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam