സെലിബ്രിറ്റി ആയാലും ശരി ഇൻഫ്ലുവർമാരായാലും ശരി, ഇനി പഴയ പോലെയല്ല കാര്യങ്ങൾ! പരസ്യം ചെയ്യണേൽ ലൈസൻസ് നിർബന്ധം

Published : Sep 07, 2025, 12:27 PM IST
Social Media

Synopsis

സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനായി കുവൈത്ത് പുതിയ മാധ്യമ നിയമം കൊണ്ടുവരുന്നു.

കുവൈത്ത് സിറ്റി: സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിൽ നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പരസ്യം ചെയ്യുന്നതിന് സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങളിൽ നിന്ന് ലൈസൻസ് നിർബന്ധമാക്കും.

പുതിയ മാധ്യമ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും വിശ്വസനീയമായ വൃത്തങ്ങൾ പറഞ്ഞു. പുതിയ മാധ്യമ നിയമത്തിൽ പരസ്യത്തിന്റെ രീതിയും സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച് രണ്ട് അധ്യായങ്ങളുണ്ട്.

സെലിബ്രിറ്റികളുടെയും കോർപ്പറേറ്റ് പരസ്യങ്ങളുടെയും കാര്യത്തിൽ മന്ത്രാലയത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങളെ ബാധിക്കാതെ, എല്ലാവരെയും നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകൾക്ക് വിധേയരാക്കി ഉത്തരവാദിത്തമുള്ളവരാക്കി മാറ്റും. പരസ്യങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർ, സെലിബ്രിറ്റികൾ, കമ്പനികൾ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇൻഫർമേഷൻ മന്ത്രാലയം പരിശോധിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. ഇതിനായി ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഉദാഹരണമായി, മരുന്നുകൾ പരസ്യം ചെയ്യുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. അതുപോലെ, റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നവർ പരസ്യം ചെയ്യുന്നതിന് മുൻപ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക ചാനലുകൾ വഴി ലൈസൻസ് നേടണം. ചില സെലിബ്രിറ്റികളുടെയും ഇൻഫ്ലുവൻസർമാരുടെയും പരസ്യങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കം കാരണം കോടതി കേസുകൾക്ക് കാരണമായിട്ടുണ്ടെന്നും, ഇത് നിരവധി ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയാകാൻ കാരണമായെന്നും വൃത്തങ്ങൾ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം