താപനില 41 ഡിഗ്രി സെൽഷ്യസ് ആയി ഉയരും, വൈകുന്നേരം മഴയ്ക്കുള്ള സാധ്യത; ഖത്തറിലെ കാലാവസ്ഥാ മുന്നറിയിപ്പ്

Published : Sep 06, 2025, 03:10 PM IST
qatar

Synopsis

ഖത്തറിൽ വെള്ളി, ശനി ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പകൽ സമയം മൂടൽമഞ്ഞും മേഘങ്ങളും രൂപപ്പെടാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

ദോഹ: ഖത്തറിൽ വെള്ളി, ശനി ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. പ്രാദേശികമായി മഴയ്ക്കും കടലിലെ കാലാവസ്ഥയിൽ മാറ്റത്തിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് വെള്ളിയാഴ്ച ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പകൽ സമയം മൂടൽമഞ്ഞുണ്ടാകും.

മേഘങ്ങൾ രൂപപ്പെടാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ് 21 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാം. സെപ്റ്റംബർ ആറിന് ശനിയാഴ്ച ചൂടുള്ള ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ സമയത്ത് താപനില 41 ഡിഗ്രി സെൽഷ്യസ് ആയി ഉയരുകയും രാത്രിയിൽ 32 ഡിഗ്രി സെൽഷ്യസ് ആയി കുറയുകയും ചെയ്യും.

വൈകുന്നേരത്തോടുകൂടിയാണ് മഴയ്ക്കുള്ള സാധ്യത. നല്ല ഈർപ്പവും ഉണ്ടാകും. പിന്നീട് ചൂട് കൂടിയേക്കും. ഈ സാഹചര്യത്തിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 20 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ കാറ്റ് വീശും. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ കണക്കിലെടുക്കണമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി തങ്ങളുടെ ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം