കാർഡ് ബ്ലോക്ക് ചെയ്തു, വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഫോൺ കോൾ; ഒറ്റ ഇടപാടിൽ യുവതിയുടെ അക്കൗണ്ട് കാലിയായി

Published : Mar 05, 2025, 04:39 PM ISTUpdated : Mar 05, 2025, 04:41 PM IST
കാർഡ് ബ്ലോക്ക് ചെയ്തു, വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഫോൺ കോൾ; ഒറ്റ ഇടപാടിൽ യുവതിയുടെ അക്കൗണ്ട് കാലിയായി

Synopsis

കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടെന്നാണ് ഫോണിലൂടെ അറിയിച്ചത്. ബ്ലോക്ക് നീക്കാനായി വേണ്ട കാര്യങ്ങളും വിശദീകരിച്ചു. ഇത് പ്രകാരം അക്കൗണ്ട് വിവരങ്ങൾ യുവതി നല്‍കി. 

കുവൈത്ത് സിറ്റി: ഫോൺ തട്ടിപ്പിന് ഇരയായി തന്‍റെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടമായെന്ന് പരാതി നൽകി കുവൈത്തി യുവതി. ബാങ്ക് ബാലൻസായ 1,710 ദിനാറും 835 ഫിൽസും നഷ്ടപ്പെട്ടതായി അൽ ഷാമിയ പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയായിരുന്നു. ഒരു കുവൈത്ത് ബാങ്കിലെ ജീവനക്കാരനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചെന്നും തന്‍റെ ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചതായി കുവൈത്ത് സ്വദേശിനി പറഞ്ഞു.

ബ്ലോക്ക് നീക്കം ചെയ്യാനുള്ള നടപടിക്രമത്തെക്കുറിച്ചും നേരിട്ട് ബാങ്ക് സന്ദർശിക്കേണ്ടതുണ്ടോയെന്നും ചോദിച്ചപ്പോൾ, അയാൾക്ക് അല്ലാതെ തന്നെ സഹായിക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകി. തുടർന്ന് അയാൾ അവരുടെ ബാങ്ക് കാർഡ് നമ്പർ, രഹസ്യ പിൻ, ഫോണിലേക്ക് അയച്ച ഒറ്റത്തവണ പാസ്‌വേഡ് (OTP)എന്നിവ ചോദിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതോടെ മുഴുവൻ ബാങ്ക് ബാലൻസും ഒരൊറ്റ ഇടപാടിൽ തീർന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അന്വേഷണ ഫയൽ കൂടുതൽ നടപടികൾക്കായി കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Read Also -  റമദാനിൽ പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചാൽ 100 കുവൈത്ത് ദിനാർ വരെ പിഴ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ