അനാഥരെ സ്പോൺസർ ചെയ്യാം, റമദാൻ പ്രമാണിച്ച് ‘തവക്കൽന’യിലെ സേവനങ്ങൾ വിപുലീകരിച്ചു

Published : Mar 07, 2025, 04:57 PM IST
അനാഥരെ സ്പോൺസർ ചെയ്യാം, റമദാൻ പ്രമാണിച്ച് ‘തവക്കൽന’യിലെ സേവനങ്ങൾ വിപുലീകരിച്ചു

Synopsis

‘ഇഹ്സാൻ’ സേവനങ്ങളുടെ പാക്കേജും സർവീസിൽ ഉൾപ്പെടുന്നുണ്ട്

റിയാദ്: റമദാൻ മാസത്തിൽ വിശ്വാസികൾക്ക് ആരാധനകളും മതപരമായ മറ്റ് ആവശ്യങ്ങളും കൂടുതൽ എളുപ്പത്തിൽ നിറവേറ്റുന്നതിന്  ‘തവക്കൽന’യിൽ മതപരമായ സേവനങ്ങൾ വിപുലീകരിച്ചു. പൊതുജനങ്ങൾക്ക് ഗവൺമെൻറ് സർവിസ് ലഭിക്കുന്നതിനുള്ള നാഷണൽ ആപ്ലിക്കേഷനുകളിലൊന്നാണ് തവക്കൽന.
 
ഉയർന്ന കൃത്യതയോടെ ഖിബ്ലയുടെ ദിശ നിർണയിക്കുന്നതിനുള്ള സേവനം, മക്ക, മദീന ഇരുഹറമുകളിലും തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാമുമാരുടെ വിവരങ്ങൾ, ഖുർആൻ പാരായണം ചെയ്യാനുള്ള സൗകര്യം, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രാർഥനാ സമയങ്ങൾ അറിയാനുള്ള സേവനം തുടങ്ങിയവ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്ലിക്കേഷൻ വഴി എളുപ്പവും ലളിതവുമായ ഘട്ടങ്ങളിലൂടെ ജീവകാരുണ്യ സംഭാവനകൾ നൽകുന്നതിനും അനാഥരെ സ്പോൺസർ ചെയ്യുന്നതിനും അവർക്ക് സംഭാവനകൾ നൽകുന്നതിനും ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന ‘ഇഹ്സാൻ’ സേവനങ്ങളുടെ പാക്കേജും സർവീസിൽ ഉൾപ്പെടുന്നു. ആപ്ലിക്കേഷൻ നൽകുന്ന മനാസിക് പോർട്ടലിൽ മക്കയിൽ ഉംറ നിർവഹിക്കുന്നതിനും മദീനയിലെ റൗദ ഷരീഫിൽ പ്രാർഥന നടത്തുന്നതിനുമുള്ള അനുമതികൾ നേടാനും കാണാനും അനുവദിക്കുന്നു. വിവിധ സർക്കാർ ഏജൻസികളുമായുള്ള സഹകരണത്തിലൂടെ 650 ലധികം സർക്കാർ സേവനങ്ങൾ നൽകുന്നത് ആപ്ലിക്കേഷനിൽ തുടരുന്നതിന് പുറമെയാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ