'അളകനന്ദ', 150 കോടി വർഷം പഴക്കം, ക്ഷീരപഥ ഗാലക്സിയോട് സാമ്യം; പ്രായമേറിയ താരാപഥം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ

Published : Dec 04, 2025, 09:22 AM IST
Alakananda galaxy

Synopsis

12 ബില്യൺ പ്രകാശവർഷം അകലെയും ഏകദേശം 30,000 പ്രകാശവർഷം വ്യാസവുമുള്ള അളക്നന്ദ ഗാലക്സി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചാണ് കണ്ടെത്തിയതെന്ന് ഗവേഷക റാഷി ജെയിൻ പറഞ്ഞു.

പൂനെ: പ്രപഞ്ചത്തിലെ ആദ്യ താരാപഥങ്ങളിലൊന്ന് കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞമാർ. പ്രപഞ്ചത്തിന് 150 കോടി വർഷം മാത്രം പഴക്കമുള്ളപ്പോൾ മുതൽ നിലനിന്നിരുന്ന താരാപഥത്തെയാണ് പൂനെ അസ്ട്രോഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റോഷി ജെയ്ൻ, യോഗേഷ് വഡഡേക്കർ എന്നീ ഗവേഷകർ കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ആസ്ട്രോണമി & ആസ്ട്രോഫിസിക്സിൽ പ്രസിദ്ധീകരിച്ച ജേണലിലാണ് കണ്ടെത്തലിനെക്കുറിച്ച് വിവരിക്കുന്നത്. ഹിമാലയത്തിലെ പുണ്യനദിയായ അളകനന്ദയുടെ പേരാണ് ഈ താരാപഥത്തിന് നൽകിയത്. ഭൂമിയുൾപ്പെടുന്ന താരാപഥമായ ക്ഷീരപഥം പോലെ സർപ്പിളാകൃതിയിലുള്ളതാണ്(സ്പൈറൽ) അളകനന്ദ.

ജെയിംസ് വെബ് ടെലിസ്കോപ്പിലെ വിവരങ്ങൾ അപഗ്രഥിച്ചാണ് അളകനന്ദയെ കണ്ടെത്തിയതെന്ന് നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിലെ പ്രൊഫസർ യോഗേഷ് വഡേക്കർ പറഞ്ഞു. സർപ്പിളാകൃതിയിലുള്ള ഇത്തരം ഗാലക്സികൾ അതിന്‍റെ ഭുജങ്ങൾ വികസിപ്പിക്കാൻ കുറഞ്ഞത് മൂന്ന് ബില്യൺ വർഷമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യകാലത്ത് രൂപപ്പെട്ട ഗാലക്സികൾ പൊതുവെ കുഴപ്പമില്ലാത്തതും ചെറുതും അസ്ഥിരവുമായിരുന്നു. വ്യക്തമായ ആകൃതിയില്ലാത്തവയായിരുന്നു അത്തരം ഗാലക്സികൾ.

അതേസമയം അളകനന്ദ ഗാലക്സിയിൽ ക്ഷീരപഥം പോലെ കൃത്യമായ സർപ്പിളാകൃതിയുണ്ടെന്നാണ് കണ്ടെത്തൽ. 12 ബില്യൺ പ്രകാശവർഷം അകലെയും ഏകദേശം 30,000 പ്രകാശവർഷം വ്യാസവുമുള്ള അളക്നന്ദ ഗാലക്സി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചാണ് കണ്ടെത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പിഎച്ച്ഡി വിദ്യാർത്ഥിനിയായ റാഷി ജെയിൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും