'മദ്യലഹരിയിൽ ഇട്ടതെന്ന്'; യുവാവിന്റെ വളരെ മോശം കമന്റ്, കയ്യൊടെ പരാതി കൊടുത്ത് ലക്ഷ്മി മേനോൻ, പൂട്ടി സൈബർ സെൽ

Published : Jun 24, 2026, 08:40 PM IST
Lakshmi Menon

Synopsis

തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന മോശം കമന്റിനെതിരെ നിയമനടപടി സ്വീകരിച്ചതിനെക്കുറിച്ച് വ്ലോഗർ ലക്ഷ്മി മേനോൻ വിശദീകരിക്കുന്നു. ഓൺലൈൻ അതിക്രമങ്ങൾ നേരിടുന്നവർ പ്രതികരിക്കുന്നതിന് പകരം നിയമപരമായി മുന്നോട്ട് പോകണമെന്നും ലക്ഷ്മി.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് കണ്ടന്റ് മേക്കറും വ്ലോ​ഗറും ഇൻഫ്ലുവൻസറുമൊക്കെയായ ലക്ഷ്മി മേനോൻ. നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ഭാര്യ കൂടിയായ ലക്ഷ്മിയ്ക്ക് ആരാധകരും ഏറെയാണ്. ഏറെ രസകരവും വ്യത്യസ്തവുമായ വീഡിയോകൾ ചെയ്ത് ലക്ഷ്മി ഉണ്ടാക്കി എടുത്തതാണ് ആ ആരാധകരെ എന്നതിൽ തർക്കമില്ല. താൻ ചെയ്തൊരു പരസ്യ വീഡിയോയ്ക്ക് താഴെ വന്നൊരു കമന്റിനെ കുറിച്ചും അതിൽ സൈബർ സെൽ ഇടപെട്ടതിനെ കുറിച്ചും പറയുകയാണ് ലക്ഷ്മി ഇപ്പോൾ. വളരെ മോശം രീതിയിലുള്ള കമന്റാണ് യുവാവ് ഇട്ടത്.

ലക്ഷ്മി മേനോന്റെ വാക്കുകൾ ഇങ്ങനെ

ഏപ്രില്‍ 12ന് ഞാൻ ഫേസ്ബുക്കില്‍ ഒരു പരസ്യം പോസ്റ്റ് ചെയ്തിരുന്നു. ഒരു ഹോട്ടലില്‍ ഫുഡ് കഴിക്കുന്നൊരു പരസ്യമായിരുന്നു അത്. അതിന്‍റെ അടിയിൽ വന്നൊരു കമന്‍റ് ആണിത്. 14-ാം തീയതി തിരുവനന്തപുരത്തെ ഏണിക്കരയിലുള്ള സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു. കാരണം എന്‍റെ വീട് ഏണിക്കരയിലാണ്. ആ പരിതിയിലുള്ള സൈബര്‍ സെല്ലിലെ പരാതി കൊടുക്കാന്‍ പറ്റൂ. ഒരു രണ്ട് മാസം എനിക്ക് ഒരു അപ്ഡേറ്റും ഉണ്ടായില്ല. ഞാന്‍ കരുതി അവര്‍ അത് വിട്ടുപോയി കാണുമെന്ന്. പക്ഷേ അല്ല. ജൂണില്‍ അവരെനിക്ക് മറുപടി തന്നു. സ്ക്രീന്‍ ഷോട്ടും മറ്റും ഒന്നുകൂടി അയക്കാന്‍ പറഞ്ഞു. എല്ലാം അയച്ചു കൊടുത്തു. അങ്ങനെ ശനിയാഴ്ച പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതിനിടയില്‍ മിഥുന്‍ ചേട്ടന്‍ സുഹൃത്തുക്കള്‍ വഴി ഈ കമന്‍റ് ഇട്ടവന്‍റെ കോളേജ് കണ്ടുപിടിച്ചു. അവന്‍റെ സുഹൃത്തിന്‍റെ നമ്പര്‍ കിട്ടി. പക്ഷേ അവന്‍ കമന്‍റ് ഇട്ടയാളുടെ നമ്പര്‍ തന്നില്ല. പക്ഷേ ഇതിനിടയില്‍ അവന്‍ കമന്‍റ് ഡിലീറ്റ് ആക്കി പോയി.

ഇന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നും എനിക്ക് കോള്‍ വന്നു. കേസെടുക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. മിഥുന്‍ ചേട്ടന്‍ പറഞ്ഞു വാണിംഗ് കൊടുത്ത് വിട്ടാല്‍ മതിയെന്ന്. ഞങ്ങള്‍ തമ്മില്‍ പരിചയമാണെന്നൊക്കെ അവന്‍ പൊലീസിനോട് ഒരു നമ്പര്‍ ഇറക്കിയിരുന്നു. പരിചയമുള്ളവരോട് ആണോടോ ഇങ്ങനെ വൃത്തികേട് പറയുന്നത്? അണ്‍പാര്‍ലമെന്‍ററി വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ല. മദ്യത്തിന്‍റെ ലഹരിയില്‍ ഇട്ടതാണെന്നൊക്കെയാണ് അവന്‍ പറയുന്നത്. ഇതുപോലെ യുഎഇയിലും കുറച്ച് ആളുകള്‍ ഓണ്‍ലൈന്‍ ഹരാസ്മെന്‍റ്, ബുള്ളിയിംഗ് ഒക്കെ വച്ച് കമന്‍റ് ഇടുന്നുണ്ട്. ഇനി അടുത്ത് യുഎഇ സൈബര്‍ സെല്ലിലാകും ഞാന്‍ പരാതി കൊടുക്കാന്‍ പോകുന്നത്. അപ്പോള്‍ ദര്‍ഹംസില്‍ ഫൈന്‍ അടക്കാന്‍ തയ്യാറായിക്കോളൂ. കമന്‍റ് ഇടുമ്പോള്‍ സൂക്ഷിച്ചും കണ്ടുമൊക്കെ ഇടുക. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വളരെ മോശം കമന്‍റുകള്‍ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവര്‍ റിപ്ലേ ആയിട്ട് വീഡിയോ ഇടാറുണ്ട്. അങ്ങനെ അല്ല ചെയ്യേണ്ടത്. ലീഗല്‍ ആക്ഷനെടുക്കണം. എങ്കിലേ ഇവന്മാരൊക്കെ പഠിക്കൂ.

PREV
Read more Articles on
click me!

Recommended Stories

ആദ്യം ചെയ്യേണ്ടത് അത്..; 'അമ്മ' കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ ശ്രീരാമൻ
രണ്ടുപേരുടെ ആഗ്രഹ സാഫല്യത്തിന് കാരണക്കാരൻ, സമ്മാനം കുടുംബ ചിത്രമുള്ളൊരു വാച്ച്; അഖിൽ മാരാർ