Asianet News MalayalamAsianet News Malayalam

വിജയ് ദേവരകൊണ്ട- 'ഗീതാ ഗോവിന്ദം' കോംമ്പോ വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു

'ലൈഗര്‍' എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

actor vijay devarakonda new movie with geetha govindam team nrn
Author
First Published Feb 6, 2023, 3:51 PM IST

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം 'ഗീതാ ഗോവിന്ദം' ടീം സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പം പുതിയ ചിത്രത്തിന് ഒരുങ്ങുന്നു. വിജയ് ദേവരകൊണ്ടയാണ് നായകൻ. ബ്ലോക്ക്ബെസ്റ്റർ ചിത്രം ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. 

പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയമായിരിക്കും ചിത്രം  കൈകാര്യം ചെയ്യുന്നത്. എസ്‌.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ദേവരക്കൊണ്ടയുമായി എസ്‌.വി.സി ക്രിയേഷൻസ് ആദ്യമായി സഹകരിക്കുന്ന സിനിമ കൂടിയാണിത്. വലിയ കാൻവാസിൽ ആകും ചിത്രം ഒരുങ്ങുക. 

ചിത്രത്തിൻ്റെ പേരും, അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഡിജിറ്റൽ മാർക്കറ്റിങ്- തനയ് സൂര്യ, പി.ആർ.ഒ- ശിവപ്രസാദ്. 

'ലൈഗര്‍' എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. പാൻ ചിത്രമായി രാജ്യമൊട്ടാകെ ചിത്രം കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും തിയറ്ററുകളില്‍ പരാജയം നേരിട്ടു. വിഷ്‍ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പുരി ജഗന്നാഥ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായികയായിഎത്തിയത്. യാഷ് രാജ് ഫിലിംസായിരുന്നു ചിത്രത്തിന്റെ വിതരണം. 100 കോടിയലിധകം ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്.  ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' പ്രദര്‍ശനത്തിന് എത്തിയത്. 

രൂപം ഒന്ന്, ഭാവം രണ്ട്, സിനിമ ഒന്ന്, ക്ലൈമാക്സ്‌ രണ്ട്; വിജയക്കൊടി പാറിച്ച് 'ഇരട്ട'

'ജേഴ്‍സി' എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗൗതം ടിന്നനുരിയുമായി ഒന്നിക്കുന്ന പുതിയ ചിത്രവും വിജയ് ദേവരക്കൊണ്ടയുടേതായി ഒരുങ്ങുന്നുണ്ട്.  പൊലീസ് ഓഫീസറായിട്ടായിരിക്കും വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ എത്തുക. വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഖുഷി'യാണ് മറ്റൊരു ചിത്രം. ശിവ നിര്‍വാണയാണ് സംവിധായകന്‍. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. 

Follow Us:
Download App:
  • android
  • ios