'ആള് കൂടാൻ നീയാര് മഞ്ജുവാര്യരോ, വേറാരെങ്കിലും ആയിരുന്നേൽ നീ അരിവാങ്ങിയേനെ'; ഹെലൻ ഓഫ് സ്പാർട്ടയ്ക്ക് വൻ വിമർശനം

Published : Jul 03, 2026, 09:17 AM IST
Helen of Sparta

Synopsis

കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ ഹെലന്‍ ഓഫ് സ്പാര്‍ട്ട, പൊലീസ് പിടിയിലായത്. കാസർകോട് വച്ചായിരുന്നു സംഭവം.

ദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിൽ വിശ​ദീകരണവുമായി എത്തിയ വ്ലോഗർ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന ധന്യ എസ് ആറിന് എതിരെ കടുത്ത വിമർശനം. തനിക്ക് തെറ്റ് പറ്റിയെന്നടക്കം പറഞ്ഞുള്ള അവരുടെ വിശദീകരണ വീഡിയോയ്ക്ക് താഴെയാണ് നിരവധി പേർ വിമർശനവുമായി രം​ഗത്ത് എത്തിയത്. അവരുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ റിയാക്ഷൻ വീഡിയോകൾ ചെയ്ത് റീച്ച് ഉണ്ടാക്കുമായിരുന്നുവല്ലോ എന്നാണ് ഭൂരിഭാ​ഗം പേരുടേയും വിമർശനം.

റിയാക്ഷൻ വീഡിയോകൾ ചെയ്യുമ്പോൾ, സ്വന്തം കണ്ണിലെ കരട് എടുത്തിട്ട വേണം മറ്റുള്ളവരെ കുറ്റം പറയാനെന്നും ഹെലനോടായി വിമർശകർ പറയുന്നുണ്ട്. മദ്യപിച്ചു വാഹനം ഓടിച്ചവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുകയാണ് വേണ്ടതെന്നും ഇവർ പറയുന്നുണ്ട്. 'ഇത് ജാസി ആയിരുന്നേൽ ഞാൻ ഒരു 50 കിലോ അരി വാങ്ങിയേനെ അല്ലേ, ലോകത്തിലുള്ളവരെ മൊത്തം കുറ്റം പറയുന്ന നീ ഇത് ചെയ്തത് ഏറെ മ്ലേച്ഛം, സ്വന്തം കണ്ണിലെ കോലെടുത്തിട്ട് വേണം അനൃന്റെ കണ്ണിലെ കരടെടുക്കാന്‍, സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ നന്നാകാൻ നടക്ക്‌, തെറ്റ് ചെയ്തിട്ട് കിടന്ന് മെഴുകാതെ, മറ്റുള്ളവരെ പരിഹസിക്കുമ്പോ ഇതൊന്നും കാണാറില്ലല്ലോ. ഇപ്പം വന്ന് മെഴുകുന്നു, വലിയ ഡയലോഗുകളും മറ്റുള്ളവരെ ഉപദേശിക്കലും ഒക്കെ ഉള്ളപ്പോ ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ, നാണമില്ലേ തെറ്റ് ചെയ്തിട്ട് നിന്ന് ന്യായികരിക്കാൻ. നിന്റെ ഭാഗത്തു തെറ്റുണ്ട് എന്ന് നീ തന്നെ പറയുന്നു. പിന്നെ അത് വേറെ ആളെ തലയിൽ വെക്കാനും നോക്കുന്നു, നീ മഞ്ജുവാര്യർ അല്ലെ നിന്നെ കണ്ടാൽ ആള് കൂടി റോഡ് ബ്ലോക്ക്‌ ആവാൻ', എന്നിങ്ങനെ പോകുന്നു വിമർശന, പരിഹാസ കമന്റുകൾ.

കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ ഹെലന്‍ ഓഫ് സ്പാര്‍ട്ട, പൊലീസ് പിടിയിലായത്. കാസർകോട് വച്ചായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചിട്ട് നിർത്താതെ അമിത വേഗത്തിൽ ഹെലൻ കാർ ഓടിച്ച് പോവുകയായിരുന്നു. പിന്നീടുള്ള പരിശോധനയിൽ ഇവർ മദ്യപിച്ചതായി കണ്ടെത്തി. താൻ ബീയർ കഴിച്ചിരുന്നുവെന്ന് ഹെലൻ തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ജീവന് വേണ്ടി ഓടിക്കോ', പട്ടിക്ക് ഒരു മാസത്തെ ഫുഡ്‌ ആയേനെ ! ഞെട്ടിക്കുന്ന അനുഭവവുമായി അന്ന രാജൻ
'ഇവരെ മനസിലാവുന്നില്ല, ഒരുദിവസം കരച്ചിൽ, അടുത്ത ദിവസം വെല്ലുവിളി'; രേണു സുധിയെ കുറിച്ച് ഫിറോസ്