2019 ഫെബ്രുവരിയിൽ ആണ് യാത്ര റിലീസ് ചെയ്തത്.

മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും മമ്മൂട്ടി നിറഞ്ഞാടിയ ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും ഉണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയമായ സിനിമയാണ് 'യാത്ര'. മമ്മൂട്ടി 26 വർഷത്തിന് ശേഷം അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു ഇത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രത്തിൽ ആ വേഷത്തിൽ എത്തിയത് മമ്മൂട്ടി ആയിരുന്നു. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകർന്നാടിയപ്പോൾ മലയാളികൾ ഉൾപ്പടെ ഉള്ളവർ അതേറ്റെടുത്തു. നിലവിൽ യാത്ര 2വിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. 

ഇതിനോട് അനുബന്ധിച്ചുള്ള ചില സ്റ്റില്ലുകളും മറ്റും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് യാത്ര 2വിൽ പറയുന്നത്. രാജശേഖര റെഡ്ഡിയുടെ ഏതാനും ഭാ​ഗങ്ങൾ അഭിനയിക്കാൻ മമ്മൂട്ടിയും ഉണ്ട്. അദ്ദേഹത്തിന്റെ രം​ഗങ്ങളുടെ ഷൂട്ടിം​ഗ് കഴിഞ്ഞുവെന്നാണ് വിവരം. 

ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകൻ മഹി വി രാഘവ്. "യാത്രയുടെ അവസാന ഷോട്ട് ചിത്രീകരിച്ചിട്ട് അഞ്ച് വർഷമായി, മമ്മൂട്ടി സാർ സെറ്റിലെത്തി കഥാപാത്രത്തിന് ജീവൻ പകരുന്നത് കണ്ടപ്പോൾ ദേജാവു അനുഭവമാണ് എനിക്കുണ്ടായത്. താങ്കൾ ഇല്ലാതെ യാത്രയും യാത്ര 2ഉം ഉണ്ടാകുമായിരുന്നില്ല മമ്മൂട്ടി സാർ. 
ഈ അവസരത്തിന് ഞാൻ നന്ദി അറിയിക്കുന്നു. ഞാൻ എന്നേക്കും നന്ദിയുള്ളവൻ ആയിരിക്കും", എന്നാണ് മഹി വി രാഘവ് കുറിച്ചത്.

വിനായകനും ആസിഫും ഒന്നിച്ച 'കാസർഗോൾഡ്'; ഇനി ഒടിടിയിലേക്ക്, എപ്പോൾ, എവിടെ കാണാം ?

2019 ഫെബ്രുവരിയിൽ ആണ് യാത്ര റിലീസ് ചെയ്തത്. ഈ ചിത്രവും സംവിധാനം ചെയ്തത് മഹി വി രാഘവ് ആയിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ ജഗൻ മോഹൻ റെഡ്ഡി ആയി എത്തുന്നത് നടൻ ജീവ ആണെന്നാണ് വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പതിനൊന്ന് മണിക്ക് റിലീസ് ചെയ്യും. രാജശേഖര റെഡ്ഡിയുടെ വിയോ​ഗത്തിൽ നിന്നുമാണ് രണ്ടാം ഭാ​ഗം തുടങ്ങുന്നതെന്നാണ് വിവരം. അങ്ങനെ ആണെങ്കിൽ പകുതി അടുപ്പിച്ച ഭാ​ഗങ്ങളിൽ മമ്മൂട്ടി ഉണ്ടാകും. ചിത്രത്തിലേക്കായി 14കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലം എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..