'ശ്വാസം മുട്ടുന്നേ.. ഇതെന്താ ബാധ ഒഴിപ്പിക്കലോ'; ടിനി ടോമിന്റെ ബൊ​ഗെയ്ൻവില്ല ​ഗാനം, ട്രോളോട് ട്രോൾപൂരം

Published : Feb 13, 2026, 04:17 PM IST
Tiny tom

Synopsis

നടൻ ടിനി ടോം 'ബൊഗെയ്ൻവില്ല' എന്ന സിനിമയിലെ സ്തുതിഗീതം പാടിയതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറല്‍. ഓർക്കസ്ട്രയോടൊപ്പം ആത്മവിശ്വാസത്തോടെ പാടുകയും നൃത്തം ചെയ്യുകയും ചെയ്തെങ്കിലും, പ്രശംസയ്ക്ക് പകരം കടുത്ത പരിഹാസവും ട്രോളുകളുമാണ് നേരിടേണ്ടി വന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ടിനി ടോം. കോമഡി ഷോകളും മിമിക്രിയും സിനിമകളുമൊക്കെയായി കഴിഞ്ഞ കുറേക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ടിനിയുടെ പാട്ടുകളും പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ടെലിവിഷൻ ഷോകളിൽ അദ്ദേഹം പാട്ടുകൾ പാടിയതും മലയാളികൾ കേട്ടതാണ്. അത്തരത്തിലൊരു പരിപാടിയിൽ ടിനി ടോം പാടിയ ​​ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കുഞ്ചാക്കോ ബോബനും ജ്യോതിർമായി കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ബൊ​ഗെയ്ൻവില്ല എന്ന ചിത്രത്തിലെ സ്തുതി ​ഗാനമാണ് ടിനി ടോം പാടിയത്.

ഓർക്കസ്ട്രയ്ക്കൊപ്പം എല്ലാം മറന്ന് സ്തുതി ​ഗാനം പാടുന്ന ടിനി ടോമിനെ വീഡിയോയിൽ കാണാം. ഒപ്പം നൃത്തം വയ്ക്കുകയും ചെയ്യുന്നുണ്ട്. വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ പിന്തുണയ്ക്ക് പകരം ട്രോളുകളാണ് ടിനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പാടുന്നത് എന്താണെന്ന് മനസിലാകാത്തതാണ് ട്രോളുകൾക്ക് പ്രധാന കാരണമെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. "ഇത് കേട്ടിട്ട് ഞങ്ങൾക്ക് ശ്വാസം മുട്ടി, സബ് ടൈറ്റിൽ ഉണ്ടോ അണ്ണാ, ബാധ ഒഴിപ്പിക്കൽ ആണോ, മരണം വരെ ഓർത്തില്ലെങ്കിലും ഒരാഴ്ചത്തേക്കുള്ളത് ഉണ്ട്, സ്വയം കോമാളി ആവാനും വേണം ഒരു ധൈര്യം, എടാ സുഷിനെ ഇത് വല്ലതും നീ കേള്‍ക്കുന്നുണ്ടോ", എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.

2024ൽ അമൽ നീരദിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമയാണ് ബൊ​ഗെയ്ൻവില്ല. റിലീസിന് മുൻപ് എത്തിയ ഈ സ്തുതി ​ഗാനത്തിന് ആരാധകർ ഏറെയായിരുന്നു. പക്കാ ഇന്റർനാഷണൽ ലെവലിൽ ഒരുക്കിയ ​ഗാനത്തിന് സം​ഗീതം നൽകിയത് സുഷിൻ ശ്യാം ആണ്. മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നായിരുന്നു ​ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.

PREV
Read more Articles on
click me!

Recommended Stories

വെറും മൂന്ന് ദിവസത്തെ പരിശീലനം; ജാസിയുടെ നൃത്തത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ
'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി